ഡോണള്‍ഡ് ട്രംപിന്റെ ഹോട്ടലിനു മുന്നില്‍ ടെസ്‌ല ട്രക്ക് പൊട്ടിത്തെറിച്ചു; ഒരു മരണം (വീഡിയോ)

Update: 2025-01-02 02:14 GMT

വാഷിങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് മുന്നില്‍ ടെസ്‌ല സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ച് ഡ്രൈവര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഹോട്ടല്‍ കവാടത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിനാണ് തീപിടിച്ചത്. തുടര്‍ന്ന് സ്‌ഫോടനം നടക്കുകയായിരുന്നു. ട്രക്കിനുള്ളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയെന്ന് ടെസ്‌ല കമ്പനി ചെയര്‍മാനും ട്രംപിന്റെ വലംകൈയ്യുമായ ഇലോണ്‍ മസ്‌ക് പറഞ്ഞു.

സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണു പോലിസ്. സ്‌ഫോടനത്തെ തുടര്‍ന്ന് ഹോട്ടലില്‍ താമസിച്ചിരുന്നവരെയും ജീവനക്കാരെയും പൂര്‍ണമായും ഒഴിപ്പിച്ചു. ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സര ആഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റി ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ന്ന സംഭവവുമായി ഈ അപകടത്തിനു ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

Tags:    

Similar News