റിപ്പോ നിരക്ക് കൂട്ടിയതിന് പിന്നാലെ ഓഹരി വിപണിയില്‍ തകര്‍ച്ച, സെന്‍സെക്‌സില്‍ 1,307 പോയിന്റ് ഇടിവ്; 7 ലക്ഷം കോടിയുടെ നഷ്ടം
ബിഎസ്ഇയിലെ 304 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ തിരിച്ചടിയില്‍ നിക്ഷേപ മൂല്യത്തില്‍ നിന്നും 7 ലക്ഷം കോടിയാണ് നഷ്ടമായത്. ഒടുവില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി 50,392 പോയിന്റ് നഷ്ടത്തില്‍ 16,677ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്‌സ് 1,307 പോയിന്റ് ഇടിഞ്ഞ് 55,669ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ന്യൂഡല്‍ഹി: റിപ്പോ നിരക്ക് ഉയര്‍ത്തികൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ അപ്രതീക്ഷിത തീരുമാനത്തില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി. റിപ്പോ നിരക്കില്‍ 40 അടിസ്ഥാന പോയിന്റ് ഉയര്‍ത്തിയ ആര്‍ബിഐ നടപടിയാണ് ഓഹരിവിപണിക്ക് തിരിച്ചടിയായത്.
ബിഎസ്ഇയിലെ 304 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ തിരിച്ചടിയില്‍ നിക്ഷേപ മൂല്യത്തില്‍ നിന്നും 7 ലക്ഷം കോടിയാണ് നഷ്ടമായത്. ഒടുവില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി 50,392 പോയിന്റ് നഷ്ടത്തില്‍ 16,677ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്‌സ് 1,307 പോയിന്റ് ഇടിഞ്ഞ് 55,669ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ചത്തെ വ്യാപാരത്തിനിടെ നിഫ്റ്റി50 സൂചികയുടെ ഉയര്‍ന്ന നിലവാരം 17,132ലും താഴ്ന്ന നിലവാരം 16,632ലും രേഖപ്പെടുത്തി. സമാനമായി എന്‍എസ്ഇയിലെ മിഡ് കാപ് 100 സൂചിക 2.12 ശതമാനവും സ്‌മോള്‍ കാപ് 100 സൂചിക 2.35 ശതമാനവും ഇടിവോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ മുഖ്യ സൂചികയായ നിഫ്റ്റി ബാങ്ക് 899 പോയിന്റ് നഷ്ടത്തോടെ 35,264ലുമാണ് ക്ലോസ് ചെയ്തത്. അതേസമയം ഇന്ന് വൈകീട്ട് യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനവും വിപണിക്ക് അതീവ നിര്‍ണയാകമാണ്.
ഇന്ന് വിപണയില്‍ കടുത്ത ചാഞ്ചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. നേരിയ നേട്ടത്തോടെ രാവിലെ വ്യാപാരം പുനരാരംഭിച്ച വിപണിയില്‍ സെന്‍സെന്‍ക്‌സ 200ലേറെ പോയിന്റും നിഫ്റ്റി 60 പോയിന്റും വരെ ഒരു ഘട്ടത്തില്‍ മുന്നേറിയിരുന്നു. എന്നാല്‍ വ്യാപാരം പുരോഗമിക്കുന്തോറും വില്‍പന സമ്മര്‍ദവും ഉയര്‍ന്നു. ഇതിനിടെയിലാണ് ഉച്ചയ്ക്ക് രണ്ടിന് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് റിസര്‍വ് ബാങ്കിന്റെ അറിയിപ്പ് വന്നത്.
ഇതിന് പിന്നാലെ നിഫ്റ്റി 200ഓളം പോയിന്റ് താഴന്ന് 16,860 നിലവാരത്തിലും സെന്‍സെക്‌സ് 650 പോയിന്റ് ഇടിവോടെ 56,300 നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തില്‍ റിപ്പോ നിരക്ക് ഉയര്‍ത്തുകയാണെന്നും പണപ്പെരുപ്പം സമീപ കാലയളവിലേക്ക് നിലനിന്നേക്കാമെന്നും സൂചിപ്പിച്ചതോടെ നിഫ്റ്റി നിര്‍ണായകമായ 16,800 നിലവാരവും തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. ഇന്നത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 1,300ഓളം പോയിന്റാണ് ബാങ്ക് നിഫ്റ്റി നഷ്ടപ്പെടുത്തിയത്.
എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളും നഷ്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. 4.29 ശതമാനം ഇടിഞ്ഞ മീഡിയ വിഭാഗം സൂചികയാണ് നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്. മെറ്റല്‍, റിയാല്‍റ്റി, ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ സൂചികകള്‍ മൂന്ന് ശതമാനത്തിലേറെ താഴ്ന്നു. പിഎസ്‌യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഫാര്‍മ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഓട്ടോ, നിഫ്റ്റിബാങ്ക് ഓഹരി സൂചികകള്‍ രണ്ട് ശതമാനത്തിലേറെ നഷ്ടം നേരിട്ടാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
എന്‍എസ്ഇയില്‍ ബുധനാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,153 ഓഹരികളില്‍ 401 എണ്ണം മാത്രമാണ് നേട്ടത്തോടെ ക്ലോസ് ചെയ്തത്. 1,706 ഓഹരികളും നഷ്ടം കുറിച്ചു. ഇതോടെ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.24ലേക്ക് കൂപ്പുകുത്തി. ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് നിരക്കുകള്‍ 8 ശതമാനത്തേളം ഉയര്‍ന്ന് 21.88ലേക്കെത്തി. വിക്‌സ് നിരക്കുകള്‍ 20 നിലവാരത്തിന് മുകളില്‍ തുടരുന്നത് ശുഭകരമല്ല.