പാലക്കാട് പനി ബാധിച്ച് യുവതി മരിച്ചു

Update: 2024-08-23 05:14 GMT

പാലക്കാട്: ജില്ലയിലെ ചാലിശ്ശേരിയില്‍ പനി ബാധിച്ച് യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടിയില്‍ താമസിക്കുന്ന കണ്ടരാമത്ത് പുഞ്ചയില്‍ സതീഷ്‌കുമാറിന്റെ മകള്‍ ഐശ്വര്യ (25) യാണ് മരിച്ചത്. ചെന്നൈയില്‍ കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാരിയായിരുന്നു ഐശ്വര്യ.

പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നെത്തിയ ഐശ്വര്യ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കുന്നംകുളത്തേക്ക് മാറ്റുകയായിരുന്നു. സംസ്‌കാരം ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.






Similar News