ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ മോഷണം: തളിപ്പാത്രം എടുത്തത് ഐശ്വര്യം വരാനെന്ന് പ്രതികള്‍

കേസില്‍ മൂന്നു സ്ത്രീകള്‍ അടക്കം നാലു പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Update: 2024-10-20 06:17 GMT

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യം വരാന്‍ വേണ്ടിയെന്ന് പ്രതികള്‍. പ്രതിഷ്ഠയോട് പ്രാര്‍ത്ഥിക്കാന്‍ എത്തിയപ്പോഴാണ് തളിപ്പാത്രം കണ്ടതെന്നും പൂജിക്കാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്നും പ്രതികള്‍ പറഞ്ഞതായി പോലിസ് അറിയിച്ചു. ഈ മൊഴി പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലിസ്.

കേസില്‍ മൂന്നു സ്ത്രീകള്‍ അടക്കം നാലു പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ ജനിച്ച് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയയാളും പിടിയിലായവരിലുള്‍പ്പെടുന്നു. അതീവ സുരക്ഷാ മേഖലയിലാണ് മോഷണം നടന്നത് എന്നത് സുരക്ഷാവീഴ്ച സംബന്ധിച്ചുമുള്ള ആശങ്കളും ഉയര്‍ത്തുന്നുണ്ട്.

ഒക്ടോബര്‍ 13ന് രാവിലെയാണ് ക്ഷേത്രത്തില്‍ മോഷണം നടക്കുന്നത്. കേരള പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹരിയാന പോലീസാണ് പ്രതികളെ പിടികൂടുന്നത്. പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നല്‍കിയിരുന്ന പാസ്‌പോര്‍ട്ടിലെ വിവരങ്ങളില്‍ നിന്നാണ് ഹരിയാന സ്വദേശികളാണ് ഇവരെന്ന വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഹരിയാനയില്‍ നിന്ന് പ്രതികള്‍ പിടിയിലായത്.

Tags:    

Similar News