പൂനെയില്‍ ജൂലൈ 13 മുതല്‍ 23 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

1803 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ പൂനെയിലെ ആകെ രോഗബാധിതരുടെ എണ്ണം 34,399 ആയി

Update: 2020-07-10 13:06 GMT

പൂനെ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പുനെ, പിംപ്രി-ചിഞ്ച്വാഡ് എന്നിവിടങ്ങളില്‍ ജൂലൈ 13 മുതല്‍ 23 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. അവശ്യ സേവനങ്ങള്‍ അനുവദിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

പൂനെ ജില്ലയില്‍ കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ ഏര്‍പെടുത്തിയത്. പൂനെയില്‍ ഇന്നലെ രോഗബാധിതരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയാണ് ഉണ്ടായത്. 1803 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ പൂനെയിലെ ആകെ രോഗബാധിതരുടെ എണ്ണം 34,399 ആയി. കൊവിഡ് ബാധിച്ച് ജില്ലയില്‍ ഇന്നലെ മരിച്ചത് 34 പേരാണ്. ഇതോടെ ജില്ലയിലെ കൊവിഡ് മരണം 978 ആയതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പൂനെയില്‍ ഇന്നലെ സ്ഥിരീകരിച്ച 1803 കേസുകളില്‍ 1032 എണ്ണവും പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ് . ഇതോടെ നഗരപരിധിയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 24,977 ആയി ഉയര്‍ന്നു.

അതേസമയം, ജൂലൈ 10 മുതല്‍ 13 വരെ യുപിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. യോഗി ആദിത്യനാഥ് സര്‍ക്കാരാണ് ജൂലൈ 10 മുതല്‍ 13 വരെ ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തെ എല്ലാ ഓഫിസുകളും വിപണികളും വാണിജ്യ സ്ഥാപനങ്ങളും ലോക്ക് ഡൗണ്‍ കാലയളവില്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. എന്നാല്‍, അവശ്യ സേവനങ്ങള്‍ അനുവദിക്കും.




Tags:    

Similar News