കുറ്റിയാടി, പേരിയ, പാല്‍ചുരം വഴി വയനാട്ടിലേക്ക് ഗതാഗതം നിരോധിച്ചു -ചരക്ക് വാഹനങ്ങള്‍ക്കു മാത്രം അനുമതി

അത്യാവശ്യ യാത്രക്കാര്‍ താമരശ്ശേരി ചുരം വഴി പോകണം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണം.

Update: 2020-07-29 06:08 GMT
കുറ്റിയാടി, പേരിയ, പാല്‍ചുരം വഴി വയനാട്ടിലേക്ക്  ഗതാഗതം നിരോധിച്ചു  -ചരക്ക് വാഹനങ്ങള്‍ക്കു മാത്രം അനുമതി

കല്‍പറ്റ: കൊവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വയനാട്ടിലേക്കുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റിയാടി) ചുരങ്ങള്‍ വഴി വയനാട്ടിലേക്കും തരിച്ചും ഇനിയോരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗതം പരിമിതപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു.

ചരക്കു വാഹനങ്ങള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കു മാത്രമാണ് ഗതാഗതത്തിന് അനുമതി. മറ്റ് അത്യാവശ്യ യാത്രക്കാര്‍ താമരശ്ശേരി ചുരം വഴി പോകണം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണം. 

Tags:    

Similar News