താനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കോഴിക്കോട് നിന്ന് 1.45ന് പുറപ്പെട്ട ജനശതാപ്തി എക്‌സ്പ്രസ്സ് ആണ് ഷിജിലിനെ ഇടിച്ചതെന്നാണ് സൂചന
താനൂര്‍: താനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. പരിയാപുരം അടീപറമ്പത്ത് വിഷ്ണുദാസിന്റെ മകന്‍ ഷിജില്‍ (29) വയസ്സ് ആണ് മരിച്ചത്. കോഴിക്കോട് നിന്ന് 1.45ന് പുറപ്പെട്ട ജനശതാപ്തി എക്‌സ്പ്രസ്സ് ആണ് ഷിജിലിനെ ഇടിച്ചതെന്നാണ് സൂചന. ടിഡിആര്‍എഫ് വളണ്ടിയര്‍മാരായ ആഷിക്ക് താനൂര്‍, ഷഫീക്ക് ബാബു, അര്‍ഷാദ്, ഹരിപ്രസാദ്, സച്ചിദാനന്ദന്‍, സമീര്‍, ഹാരിസ് എന്നിവര്‍ ഉടനെ സംഭവ സ്ഥലത്ത് എത്തി. സന്നദ്ധ പ്രവര്‍ത്തകരായ അബ്ബാസ്, റിയാസ് എന്നിവരും സ്ഥലത്തെത്തി.