സൊമാലിയയിലെ സൈനികരെ യുഎസ് പിന്‍വലിച്ചേക്കും
ഇതുവരെ സൊമാലിയയെ സംബന്ധിച്ച ഉത്തരവുകളൊന്നും യുഎസ് സൈന്യത്തിന് ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ഉത്തരവ് ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
വാഷിങ്ടണ്‍: അഫ്ഗാനിലേയും ഇറാഖിലെയും സേനയെ കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ആഗോള പിന്‍വലിക്കലിന്റെ ഭാഗമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൊമാലിയയില്‍ നിന്ന് മുഴുവന്‍ യുഎസ് സൈനികരെയും പിന്‍വലിച്ചേക്കുമെന്ന് യുഎസ് അധികൃതര്‍ ചൊവ്വാഴ്ച അറിയിച്ചു.
ഇതുവരെ സൊമാലിയയെ സംബന്ധിച്ച ഉത്തരവുകളൊന്നും യുഎസ് സൈന്യത്തിന് ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ഉത്തരവ് ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ട്രംപ് തന്റെ കാലാവധി അവസാനിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് ജനുവരി 15 ഓടെ അഫ്ഗാനിലെ യുഎസ് സേനയെ 4,500 ല്‍ നിന്ന് 2,500 ആക്കി കുറയ്ക്കുമെന്നും ഇറാഖിലെ യുഎസ് സൈന്യത്തെ 500 ആക്കി കുറയ്ക്കുമെന്നും പെന്റഗണ്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
അല്‍ ശബാബ് പോരാളികളെ അടിച്ചമര്‍ത്താന്‍ പാദേശിക സേനയെ സഹായിക്കുന്നതിനായി 700 ഓളം യുഎസ് സൈനികരാണ് സൊമാലിയയിലുള്ളത്.