പെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

Update: 2025-03-23 13:43 GMT
പെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

മലയാറ്റൂര്‍: പെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. അച്ഛന്‍ ഗംഗ, മകന്‍ ധാര്‍മിക് (ഏഴ്) എന്നിവരാണ് മരിച്ചിരിക്കുന്നത്. ഇരുവരുടെയും വീടിന് സമീപത്തുള്ള കടവില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഇരുവരും പുഴയില്‍ കുളിക്കാനായി പോയിട്ടും ഏറെ നേരെ കഴിഞ്ഞും മടങ്ങി വരാതിരുന്നതിനേത്തുടര്‍ന്ന് നാട്ടുകാര്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് പുഴയില്‍ ആദ്യം ധാര്‍മിക്കിനെ കണ്ടെത്തിയത്. രണ്ട് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Similar News