അന്യായ ജപ്തി: ഇടതു സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരേ എസ്ഡിപിഐ പ്രതിഷേധ സംഗമം തൃശൂരിൽ
തൃശൂർ : സംസ്ഥാനത്ത് അന്യായമായ ജപ്തിയിലൂടെ ഇടതു സര്‍ക്കാര്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജിനെതിരേ 25 ന് തൃശൂർ കോർപ്പറേഷനു മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കാന്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ബുധനാഴ്ച വൈകുന്നേരം 4.30 ന് നടത്തുന്ന പ്രതിഷേധ സംഗമം സംസ്ഥാന കമ്മിറ്റിയംഗം വി എം ഫൈസൽ ഉദ്ഘാടനം ചെയ്യും.
ഹര്‍ത്താലിന്റെ നഷ്ടം ഈടാക്കാനെന്ന പേരില്‍ നിരപരാധികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുന്നത് ഉത്തരേന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജിനു സമാനമാണ്. ഇടതു സര്‍ക്കാരിന്റെ അനാസ്ഥ യാണ് ജപ്തിയുള്‍പ്പെടെയുള്ള ഗുരുതര സാഹചര്യം സൃഷ്ടിച്ചത്. നഷ്ടപരിഹാരത്തുക പ്രതികളില്‍ നിന്ന് ഈടാക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത് സര്‍ക്കാരാണ്. പ്രതി ചേര്‍ക്കപ്പെട്ടവര്‍ തത്തുല്യമായ തുക കോടതിയില്‍ കെട്ടിവെച്ചാണ് ജാമ്യം നേടിയതെന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതുകൊണ്ടാണ് ഇത്തരമൊരു നിലപാടിലേക്ക് കോടതി എത്തിച്ചേര്‍ന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തൃശൂർ ജില്ലയിൽ പ്രതിഷേധ സംഗമം നടത്തുന്നത്.
ജില്ലാ പ്രസിഡന്റ് എം. ഫാറൂഖ് അധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി അഷറഫ് വടക്കൂട്ട്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ തിയ്യത്ത് , ഇ.എം ലത്തീഫ് സംസാരിക്കും.