അജ്ഞാത സംഘം വീട് കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് വിഎച്ച്പി ദേശീയ വക്താവ്

ഹൈദരാബാദ്: അജ്ഞാത സംഘം വീട് കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് വിഎച്ച്പി ദേശീയ വക്താവ് ആര്‍ ശശിധര്‍. വെള്ളിയാഴ്ച്ച രാത്രി 11.40ഓടെ ചിലര്‍ വാതിലില്‍ മുട്ടിയെന്നും ' അയാള്‍ പുറത്തുവരുമ്പോള്‍ ശരിയാക്കണം' എന്നു പറയുന്നത് കേട്ടുവെന്നുമാണ് ആര്‍ ശശിധര്‍ അവകാശപ്പെട്ടത്. തുടര്‍ന്ന് പോലിസില്‍ പരാതിയും നല്‍കി. താന്‍ രാത്രിയില്‍ പുസ്തകം വായിക്കാറുണ്ടെന്നും ആ സമയം നോക്കിയാണ് അക്രമികള്‍ വന്നതെന്നും ശശിധര്‍ അവകാശപ്പെട്ടു. രണ്ടുവര്‍ഷം മുമ്പ് ശശിധറിന്റെ വീട്ടില്‍ കയറിയ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം മറ്റൊരാളും വീട്ടിലെത്തി. എന്നാല്‍, പോലിസ് വരുമ്പോഴേക്കും അയാള്‍ രക്ഷപ്പെട്ടു.