യുപി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ബിഡിസി അംഗത്തെ തട്ടിക്കൊണ്ടുപോവാന്‍ ബിജെപി ശ്രമം; തടയാന്‍ ശ്രമിച്ച ഭര്‍തൃസഹോദരനെ വെടിവച്ച് കൊന്നു

പ്രതികള്‍ക്കെതിരെ കര്‍ശനമായ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നു പോലിസ് സൂപ്രണ്ട് സുജാതാ സിങ് പറഞ്ഞു.

Update: 2021-07-09 12:35 GMT

ലഖ്‌നോ: ബ്ലോക്ക് പഞ്ചായത്ത് തലവനെ കണ്ടെത്താനുള്ള വോട്ടെടുപ്പിന് മുന്നോടിയായി ബ്ലോക്ക് ഡവലപ്‌മെന്റ് കമ്മിറ്റി അംഗത്തെ തട്ടിക്കൊണ്ടുപോവാനുള്ള ബിജെപി പ്രവര്‍ത്തകരുടെ ശ്രമം തടഞ്ഞ ഭര്‍തൃസഹോദരനെ വെടിവച്ച് കൊന്നു. വ്യാഴാഴ്ച രാത്രി ദിനാപൂര്‍വ ഗ്രാമത്തിലാണ് സംഭവം. ബിജെപി സ്ഥാനാര്‍ഥി സരിത യാഗ്യ സെയ്‌നിയുടെ ഭര്‍ത്താവ് സുധീര്‍ യാഗ്യസെയ്‌നിയും അനുയായികളും സ്ഥാനാര്‍ഥിയുടെ ഗണ്‍മാനോടൊപ്പം ചേര്‍ന്ന് ബ്ലോക്ക് ഡവലപ്‌മെന്റ് കമ്മിറ്റി(ബിഡിസി) അംഗം യാദുരൈ ദേവിയുടെ വീട്ടിലെത്തുകയായിരുന്നു. ജൂലൈ 10ന് നടക്കുന്ന വോട്ടെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യാനായി യാദുരൈ ദേവിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ഇത് തടയാനെത്തിയ യാദുരൈ ദേവിയുടെ ഭര്‍തൃ സഹോദരന്‍ മായറാമി(60)നെയാണ് വെടിവച്ച് കൊന്നത്. തോക്കില്‍നിന്ന് വെടിയേറ്റ മായാറാം തല്‍ക്ഷണം കൊല്ലപ്പെട്ടു.

    സംഭവത്തില്‍ സുധീര്‍ യാഗ്യ സെയ്‌നി, ഭാര്യ സരിത യാഗ്യ സെയ്‌നിയുടെ സുരക്ഷയ്ക്കു വേണ്ടി നിയോഗിച്ച ഗണ്‍മാന്‍ എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലിസ് സൂപ്രണ്ട് സുജാതാ സിങ് പറഞ്ഞു. രണ്ടു പ്രതികളായ രാം ഭുലവാന്‍ ശുക്ലയെയും ജിതേന്ദ്ര കുമാറിനെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

    സംഭവം ഗൗരവമായി എടുക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും പ്രതികള്‍ക്കെതിരെ കര്‍ശനമായ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നും എസ്പി പറഞ്ഞു. അതേസമയം, ബിജെപിയുടെ ഏജന്റായി പോലീിസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാലാണ് അംഗങ്ങള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതെന്നും സമാജ്‌വാദി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് രാംഹര്‍ഷ് യാദവ് ആരോപിച്ചു.

    അതിനിടെ, കൗശമ്പി ജില്ലയിലെ സിറാത്തു ബ്ലോക്കില്‍ പോലിസ് സംഘം ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 18 ബിഡിസി അംഗങ്ങളെ കണ്ടെത്തി. ഇവരെ സൈനി പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും ബിജെപി എംഎല്‍എ ഷിത്‌ല പ്രസാദ് പട്ടേലിന്റെ ഇടപെടലിനെ തുടര്‍ന്ന് വിട്ടയച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ദിലീപ് പട്ടേല്‍ 18 ബിഡിസി അംഗങ്ങളെ ബന്ദികളാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് സര്‍ക്കിള്‍ ഓഫിസര്‍ യോഗേന്ദ്ര കൃഷന്‍ നരേന്‍ പറഞ്ഞു. വീട്ടില്‍ നിന്നു 18 അംഗങ്ങളെയും പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചെങ്കിലും ബിഡിസി അംഗങ്ങള്‍ തങ്ങളെ ആരും നിര്‍ബന്ധിതച്ച് കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം താമസിച്ചതാണെന്നും പറഞ്ഞിനാല്‍ എല്ലാവരെയും വിട്ടയക്കുകയായിരുന്നു.

UP block panchayat polls: BJP candidate's supporters try to 'abduct' BDC member, 1 killed

Tags:    

Similar News