പോലിസ് സംഘത്തെ കൊലപ്പെടുത്തിയ യുപിയിലെ ഗുണ്ടാത്തലവന്‍ വികാസ് ദുബെ അറസ്റ്റില്‍

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിക്രുവില്‍വച്ച് എട്ടു പോലിസുകാരെ കൊലപ്പെടുത്തിയ ശേഷം ദുബെയും കൂട്ടാളികളും രക്ഷപ്പെട്ടത്

Update: 2020-07-09 04:35 GMT

ഭോപ്പാല്‍: ഉത്തര്‍പ്രദേശില്‍ പോലിസ് സംഘത്തെ വെടിവച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘത്തലവന്‍ വികാസ് ദുബെ അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയ്‌നിയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാണ്‍പുരില്‍ ഡിഎസ്പി ഉള്‍പ്പെടെയുള്ള എട്ടു പോലിസുകാരെ വെടിവച്ച കൊന്ന കേസ് ഉള്‍പ്പെടെ 60ഓളം കേസുകളില്‍ പ്രതിയാണ് വികാസ് ദുബെ. ഇദ്ദേഹത്തെ പിടികൂടുന്നതിനിടെ രണ്ടു കൂട്ടാളികള്‍ കൂടി കൊല്ലപ്പെട്ടതായി പോലിസ് അറിയിച്ചു. ഇദ്ദേഹത്തിന്റെ അടുത്ത അനുയായി അമര്‍ ദുബെയെ ഹമിര്‍പുരില്‍ ബുധനാഴ്ച രാവിലെ പോലിസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഹമിര്‍പുര്‍ ലോക്കല്‍ പോലിസുമായി ചേര്‍ന്ന് യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്(എസ്ടിഎഫ്) നടത്തിയ ഏറ്റുമുട്ടലിലാണ് അമര്‍ ദുബെയെ വധിച്ചത്.

    കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിക്രുവില്‍വച്ച് എട്ടു പോലിസുകാരെ കൊലപ്പെടുത്തിയ ശേഷം ദുബെയും കൂട്ടാളികളും രക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ദുബെയുടെ അടുത്ത സഹായി ദയാശങ്കര്‍ അഗ്‌നിഹോത്രി, ബന്ധു ശര്‍മ, അയല്‍വാസി സുരേഷ് വര്‍മ, വീട്ടു ജോലിക്കാരി രേഖ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി നേതാവും യുപി മുന്‍ മന്ത്രിയുമായ സന്തോഷ് ശുക്ലയെ 2001 പോലിസ് സ്‌റ്റേഷനില്‍ കൊലപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കേസില്‍ പ്രതിയാണ് വികാസ് ദുബെ.

UP Gangster Vikas Dubey, Wanted In Killing Of 8 Cops, Arrested



Tags:    

Similar News