യുഎസില്‍ രണ്ടര ലക്ഷം ആളുകള്‍ വരെ മരിച്ചേക്കാം; വരാനിരിക്കുന്നത് വേദനാജനകമായ രണ്ടാഴ്ചയെന്ന് ട്രംപ്

അമേരിക്ക കടന്നു പോകാനിരിക്കുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലമാണെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും ട്രംപ് വ്യക്തമാക്കി.

Update: 2020-04-01 03:34 GMT

വാഷിങ്ടണ്‍: കോവിഡ് രോഗബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.അമേരിക്ക കടന്നു പോകാനിരിക്കുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലമാണെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും ട്രംപ് വ്യക്തമാക്കി.അമേരിക്ക കടന്നു പോകാനിരിക്കുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലമാണെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും ട്രംപ് വ്യക്തമാക്കി.

'വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം'. വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന് താന്‍ ആഗ്രഹിക്കുകയാണെന്നും ട്രംപ് പറഞ്ഞു. കോവിഡ് ബാധിച്ച് ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം ആളുകള്‍ വരെ മരിക്കാന്‍ സാധ്യതയുണ്ടെന്നും വൈറ്റ്ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാലും ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം പേര്‍ വരെ മരിച്ചേക്കാമെന്നാണ് വൈറ്റ് ഹൗസ് കണക്കാക്കുന്നത്. ഏപ്രില്‍ 30 വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ 15 ലക്ഷം മുതല്‍ 22 ലക്ഷം വരെ ആളുകള്‍ മരിക്കുമെന്നും വൈറ്റ് ഹൗസ് പറയുന്നു.

അമേരിക്കയെ സംബന്ധിച്ചിടത്തോളം അടുത്ത 30 ദിവസം നിര്‍ണായകമാണ്. അതിനാല്‍ ജനങ്ങള്‍ ഏപ്രില്‍ 30 വരെ വീടിന് പുറത്തിറങ്ങരുതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. സമ്പര്‍ക്ക വിലക്ക് ഏപ്രില്‍ 30 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ഗവര്‍ണറുടെ സഹോദരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.മരണ സംഖ്യയില്‍ അമേരിക്ക ചൈനയെ മറികടന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3860 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 719 പേരാണ്. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 1,87,347 ആയി ഉയര്‍ന്നു. 

Tags:    

Similar News