യുപി സര്‍ക്കാര്‍ ധിക്കാര നിലപാട് മാറ്റണം: മായാവതി
ഹാഥ്‌റാസില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ബി.എസ്.പി പ്രതിനിധി സംഘം സന്ദര്‍ശിച്ചിരുന്നു.
ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ധിക്കാരപരമായ നിലപാട് മാറ്റണമെന്ന് യുപി മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി. ഹാഥ്‌റാസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ ബിഎസ്പി പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച ശേഷം തനിക്ക് ലഭിച്ച റിപ്പോര്‍ട്ട് വളരെ ദുഃഖകരമാണെന്നും മായാവതി പറഞ്ഞു.
എന്താണ് സംഭവിച്ചതെന്നറിയാന്‍ ഹാഥ്‌റാസില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ബി.എസ്.പി പ്രതിനിധി സംഘം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കുടുംബത്തോടെ സംസാരിക്കുന്നതില്‍ നിന്നും പോലിസ് സംഘത്തെ തടയുകയാണ് ചെയ്തത്. അവിടെ നിന്നും ലഭിച്ച റിപ്പോര്‍ട്ട് അങ്ങേയറ്റം ഖേദകരമാണെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു. സംഭവത്തെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജും പ്രതിപക്ഷ നേതാക്കളോടുള്ള മോശം പെരുമാറ്റവും അപമാനകരമാണ്. യുപി സര്‍ക്കാര്‍ അവരുടെ ധിക്കാരപരമായ നിലപാടില്‍ മാറ്റം വരുത്തണം. അല്ലെങ്കില്‍ അത് ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്നും മായാവതി ട്വീറ്റ് ചെയ്തു.