വടകരയിലെ വ്യാപാരിയുടെകൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ പോലിസ് പുറത്ത് വിട്ടു

Update: 2022-12-29 15:10 GMT

കോഴിക്കോട്: വടകരയിലെ വ്യാപാരിയുടെകൊലപാതകവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം എങ്ങുമെത്തിയില്ല. കൊലപാതകം നടന്ന് നാല് ദിവസമായിട്ടും ഇതുവരെയും പ്രതിയെ പിടികൂടാനായിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ പോലിസ് പുറത്ത് വിട്ടു. സമീപത്തെ കടകളിലുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലിസ് പുറത്ത് വിട്ടത്. പ്രതിക്കായുള്ള അന്വേഷണം തുടരുന്നതായി റൂറല്‍ എസ്പി ആര്‍ കറുപ്പസ്വാമി അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് വടകരയിലെ വ്യാപാരിയായ അടക്കാത്തെരു സ്വദേശി രാജനെ മാര്‍ക്കറ്റ് റോഡിലെ കടമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Similar News