കണ്ണൂര്‍: വളപട്ടണം ഫൈബര്‍ ഫോം സമരം ഒത്തുതീര്‍ന്നു. ജനുവരി 20ന് ആരംഭിച്ച അനിശ്ചിതകാല പണിമുടക്കാണ് സമരം കോഴിക്കോട് റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ സുരേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. കമ്പനി ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്നോട്ടുപോവാന്‍ സാധിക്കാത്തതിനാല്‍ മുഴുവന്‍ തൊഴിലാളികളെ ഒഴിവാക്കാനും തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റിയും പിരിഞ്ഞു പോവല്‍ ആനുകൂല്യമായി 25000 രൂപ 2020 മാര്‍ച്ച് 31നകം ഓണത്തിനു മുമ്പ് 7000 രൂപയും ഒക്ടോബര്‍ 30നു മുമ്പ് ശമ്പള കുടിശ്ശിക നല്‍കാനും ധാരണയായി. ചര്‍ച്ചയില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ മനോജ് മാനേജ്‌മെന്റിന് വേണ്ടി ഫിനാന്‍സ് മാനേജര്‍ രാജു വര്‍ഗീസ്, സെയില്‍സ് മാനേജര്‍ മുരളീധരന്‍, യുനിയന്‍ പ്രതിനിധികളായി കെ പി സഹദേവന്‍, എം കെ രവീന്ദ്രന്‍, എല്‍ വി മുഹമ്മദ്, കെ എം താജുദ്ദീന്‍, കെ വി സുരേശന്‍, ചിമ്മാണി പ്രദീപന്‍, കെ പി സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Valapatanam fiber foam strike ends