ഉമ തോമസിന് കാലിടറി; റിബണ്‍ കെട്ടിയ സ്റ്റാന്‍ഡുമായി വീഴുന്ന ദൃശ്യം പുറത്ത് (വീഡിയോ)

Update: 2025-01-02 03:48 GMT

കൊച്ചി: കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടത്തിയ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് സംഭവിച്ച അപകടത്തിന്റെ ദൃശ്യം പുറത്ത്. വേദിയില്‍ സ്ഥലമോ സുരക്ഷാ സംവിധാനമോ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. വേദിയില്‍ നിന്നിരുന്ന സ്ത്രീയെ മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉമ തോമസിന്റെ കാലിടറിയത്. റിബണ്‍ കെട്ടിയ സ്റ്റാന്‍ഡിനൊപ്പം എംഎല്‍എയും താഴേക്കു വീഴുകയായിരുന്നു. തൊട്ടടുത്ത കസേരയില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയും മന്ത്രി സജി ചെറിയാനും ഉണ്ടായിരുന്നു. ഇരുവരും നോക്കിനില്‍ക്കെയാണ് അപകടം നടന്നത്.


Full View

Tags:    

Similar News