കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയുര്‍വേദ ഡോക്ടര്‍ വിസ്മയ ആത്മഹത്യ ചെയ്‌തെന്ന കേസില്‍ ഭര്‍ത്താവ് എസ് കിരണ്‍ കുമാറിന് പരോള്‍. നിലമേല്‍ കൈതോട് സീ വില്ലയില്‍ കെ ത്രിവിക്രമന്‍ നായരുടേയും സജിതയുടേയും മകള്‍ 22കാരിയായ വിസ്മയയെ 2021 ജൂണ്‍ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ കിരണിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 2020 മെയ് 30നായിരുന്നു വിവാഹം. മോട്ടോര്‍ വാഹന വകുപ്പിലെ ഓഫീസറായിരുന്ന കിരണ്‍ ഭാര്യയെ സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2022 മെയില്‍ കോടതി കിരണിന് പത്ത് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.