ജറുസലേം: 15 കാരിയായ ഫലസ്തീന്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച് ഇസ്രായേല്‍ സേന. കഴിഞ്ഞ ദിവസം ജറുസലേം ഗേറ്റിലാണ് ക്രൂരമായ ആക്രമണം അരങ്ങേറിയത്. 15കാരിയെ ആളുകള്‍ക്കിടയില്‍ നിന്ന് വലിച്ചിഴക്കുന്നതും തലയില്‍ അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
പോലിസ് ബലം പ്രയോഗിച്ച് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ട് പോകുന്നുണ്ട്. ഫലസ്തീനില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരാണ് ഇസ്രായേല്‍ അതിക്രമത്തിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. ഇസ്രായേല്‍ സേനയുടെ നടപടിയെ പെണ്‍കുട്ടി ചെറുക്കാന്‍ ശ്രമിക്കുന്നതും കാണാം.