വയനാടും ചേലക്കരയും ഇന്ന് വിധിയെഴുതും

രാവിലെ ഏഴുമണിക്കു തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.

Update: 2024-11-13 00:51 GMT

തിരുവനന്തപുരം: വയനാടും ചേലക്കരയും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴുമണിക്കു തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. രാഹുല്‍ ഗാന്ധി ഒഴിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന വയനാട്ടിലെ മത്സരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്കാ ഗാന്ധിയെത്തിയതോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.

16 സ്ഥാനാര്‍ഥികളാണ് വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. ഏഴുമണ്ഡലങ്ങളിലായി 14,71,742 വോട്ടര്‍മാരാണുള്ളത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ടു ബൂത്തുകള്‍ ചൂരല്‍മലയിലും 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ് ബൂത്ത് ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തില്‍ ആറ് സ്ഥാനാര്‍ഥികളാണുള്ളത്. ഉപതിരഞ്ഞെടുപ്പ് ബാലറ്റില്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് മുന്നണി സ്ഥാനാര്‍ഥികള്‍. ഒന്ന് യു ആര്‍ പ്രദീപ്, രണ്ട് കെ ബാലകൃഷ്ണന്‍, മൂന്ന് രമ്യാ ഹരിദാസ് എന്നിങ്ങനെയാണ് മുന്നണി സ്ഥാനാര്‍ഥികളുടെ ചിഹ്നം. തുടര്‍ന്ന് സ്വതന്ത്രസ്ഥാനാര്‍ഥികളാണ്. നാല് ലിന്‍ഡേഷ് കെ ബി (മോതിരം), അഞ്ച്‌സുധീര്‍ എന്‍ കെ (ഓട്ടോറിക്ഷ), ആറ് ഹരിദാസന്‍ (കുടം).

Similar News