ആര്‍എസ്എസ് കാര്യവാഹകിന്റെ വീട്ടിലെ ബോംബ് സ്‌ഫോടനത്തിന് പിറകെ വന്‍ ആയുധശേഖരം പിടികൂടി

2350 ഗ്രാം അലുമിനിയം പൗഡര്‍, 75 ഗ്രാം ഗണ്‍ പൗഡര്‍, 4 വടിവാള്‍, ഒരു മഴു എന്നിവയാണ് പിടിച്ചെടുത്തത്. ഷിബുവിന്റെ വീടിനോട് ചേര്‍ന്ന് വിറകും ചകിരിയും അടുക്കി വെച്ച ഷെഡില്‍ കടലാസില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍.

Update: 2019-03-23 12:32 GMT

കണ്ണൂര്‍: ആര്‍എസ്എസ് ശക്തികേന്ദ്രമായ തളിപ്പറമ്പ് നടുവിലില്‍ ആര്‍എസ്എസ് താലൂക്ക് കാര്യവാഹകിന്റെ വീട്ടില്‍ ഉഗ്ര സ്‌ഫോടനം നടന്നതിനു പിറകെ സ്ഥലത്ത് നിന്ന് വന്‍ ആയുധശേഖരം പിടികൂടി. ബോംബ് നിര്‍മാണ സാമഗ്രികളും ആയുധങ്ങളുമാണ് പോലിസ് പരിശോധനയില്‍ കണ്ടെത്തിയത്. ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് മുതിരമല ഷിബുവിന്റെ വീട്ടില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഷിബുവിന്റെ മകനും മറ്റൊരു കുട്ടിക്കും ഗുരുതര പരുക്കേറ്റിരുന്നു.

ഇതിനു പിന്നാലെ പോലിസ് നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. 2350 ഗ്രാം അലുമിനിയം പൗഡര്‍, 75 ഗ്രാം ഗണ്‍ പൗഡര്‍, 4 വടിവാള്‍, ഒരു മഴു എന്നിവയാണ് പിടിച്ചെടുത്തത്. ഷിബുവിന്റെ വീടിനോട് ചേര്‍ന്ന് വിറകും ചകിരിയും അടുക്കി വെച്ച ഷെഡില്‍ കടലാസില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍.ഇവിടെ ബോംബ് നിര്‍മാണം നടന്നു വരുന്നുണ്ടെന്ന സൂചനയും പോലിസിന് ലഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ ഷിബുവിന്റെ മകന്‍ എം എസ് ഗോകുല്‍(8), ശിവകുമാറിന്റെ മകന്‍ കാഞ്ചിന്‍ കുമാര്‍(12) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

കുട്ടികളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോകുലിന്റെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷിക്കൂട്ടില്‍ ഒളിപ്പിച്ച ബോംബ് താഴേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News