ന്യൂഡല്‍ഹി: രാജ്യത്തെ വാട്‌സാപ് ഉപയോക്താക്കള്‍ക്കെല്ലാം യുപിഐ സേവനം നല്‍കാന്‍ നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ അനുമതി നല്‍കി. നിലവില്‍ 50 കോടിയിലേറെ പേര്‍ വാട്‌സാപ് ഉപയോഗിക്കുന്നുണ്ടെങ്കിലും 10 കോടിക്കു മാത്രമേ യുപിഐ സേവനം നല്‍കിയിരുന്നുള്ളു. 50 കോടിയിലേറെ ഉപയോക്താക്കളുള്ള കമ്പനിക്ക് യുപിഐ സേവനം നല്‍കുന്നത് വിപണിയിലെ മത്സരത്തെ ബാധിക്കുമെന്ന ആശങ്കയാണ് പരിധി വയ്ക്കാന്‍ പേയ്‌മെന്റ് കോര്‍പറേഷനെ നിര്‍ബന്ധിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ ഗൂഗിള്‍ പേ, ഫോണ്‍പേ എന്നിവയുടെ ആധിപത്യം ചോദ്യം ചെയ്യപ്പെടാം. നിലവില്‍ പ്രതിമാസ ഉപയോഗത്തില്‍ വാട്‌സാപ് പേ 11ാം സ്ഥാനത്താണ്. നവംബറില്‍ 3,890 കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഒന്നാമതുള്ള ഫോണ്‍പേ വഴി കൈമാറിയത് 10.88 ലക്ഷം കോടി രൂപയാണ് കൈമാറിയത്.