സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്തം; വിമന്‍ ഇന്ത്യ മൂവ്‌മെന്റ് റാലിയും പൊതു സമ്മേളനവും നാളെ
റാലിയും പൊതുസമ്മേളനവും നാളെ മുതലക്കുളം മൈതാനിയില്‍ നടക്കും.
കോഴിക്കോട് : ''സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം'' എന്ന സന്ദേശത്തില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന ദേശീയ കാംപയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും നാളെ മുതലക്കുളം മൈതാനിയില്‍ നടക്കും.
വൈകിട്ട് മൂന്ന് മണിക്ക് ഇന്‍ഡോര്‍ സ്‌റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി നഗരം ചുറ്റി മുതലക്കുളം മൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്യും. ദേശീയ കമ്മിറ്റി അംഗം എം എം ഫായിസ ഷെഫീക്ക (തമിഴ്‌നാട്), സംസ്ഥാന വൈസ് പ്രസിഡണ്ട് മേരി എബ്രഹാം, സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന ടീച്ചര്‍, സംസ്ഥാന സെക്രട്ടറി കെ കെ ഫൗസിയ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ലസിത ടീച്ചര്‍, എന്‍ കെ സുഹറാബി ടീച്ചര്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് റംഷീന ജലീല്‍, ജനറല്‍ സെക്രട്ടറി ഷബ്‌ന തച്ചം പൊയില്‍, മലപ്പുറം ജില്ലാ പ്രസിഡണ്ട് ലൈലാ ഷംസുദ്ദീന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സമീറ, വയനാട് ജില്ലാ പ്രസിഡണ്ട് ജംഷീദ നൗഷാദ്, എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, സെക്രട്ടറി റഹ്മത്ത് നെല്ലൂളി തുടങ്ങിയവര്‍ പങ്കെടുക്കും.