മലിനീകരണം സഹിക്കാനാകുന്നില്ല; റിഫൈനറിക്ക് മുന്നില്‍ രാത്രി കൈക്കുഞ്ഞുമായി പ്രതിഷേധിച്ച് യുവതി
ഒമ്പത് മാസം പ്രായമായ കൈക്കുഞ്ഞിന് രാത്രി ഉറങ്ങാനാവുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. ഏറ്റിക്കര റിഫൈനറി മതിലിനോട് ചേര്‍ന്നാണ് ഇവര്‍ താമസിക്കുന്നത്.
എറണാകുളം: റിഫൈനറി ഫ്‌ലയര്‍സ്റ്റാക്കില്‍ നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധവും ശബ്ദമലിനീകരണവും ശക്തമായ തീ ഗോളവും പൊടിയും മൂലം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുന്നില്ലന്നാരോപിച്ച് യുവതി കൈക്കുഞ്ഞുമായി കുടുംബസമേതം റിഫൈനറി ഗേറ്റില്‍ പ്രതിഷേധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിനാണ് പ്രതിഷേധിച്ചത്.
കാവുനാകുഴി രാജേഷിന്റെ ഭാര്യ സുമി രാജേഷ് ആണ് സമരവുമായി എത്തിയത്. ഒമ്പത് മാസം പ്രായമായ കൈക്കുഞ്ഞിന് രാത്രി ഉറങ്ങാനാവുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. ഏറ്റിക്കര റിഫൈനറി മതിലിനോട് ചേര്‍ന്നാണ് ഇവര്‍ താമസിക്കുന്നത്. റിഫൈനറിയുടെ മതിലും ഇവരുടെ വീടും അടുത്താണ്. ഇത്തരത്തില്‍ 12 വീട്ടുകാര്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരില്‍ പലരും അസുഖബാധിതരാണ്.
ശബ്ദമലിനീകരണം, ദുര്‍ഗന്ധം എന്നിവ ചൂണ്ടിക്കാട്ടി ഒരാഴ്ച മുമ്പ് കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മറ്റ് നടപടികള്‍ ഒന്നും ഇല്ലാതായതോടെയാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. 50 -ഓളം വീട്ടുകാരാണ് ഏറ്റിക്കര മേഖലയില്‍ താമസിക്കുന്നത്. ഇവരെല്ലാവരും തങ്ങളുടെ ഭൂമി കമ്പനി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സമരത്തിലാണ്.