ഡല്‍ഹിയില്‍ 11 മാസം പ്രായമായ കുഞ്ഞിനെ മാതാവ് കഴുത്തുഞെരിച്ച് കൊന്നു

Update: 2021-07-11 14:15 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 11 മാസം പ്രായമായ കുഞ്ഞിനെ സ്വന്തം മാതാവ് തന്നെ കഴുത്തുഞെരിച്ച് കൊന്നു. ഡല്‍ഹിയിലെ ഫത്തേപൂര്‍ ബേരി പ്രദേശത്താണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്നാണ് യുവതി സ്വന്തം കുഞ്ഞിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു. പോലിസ് സ്ഥലത്തെത്ത് ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിന്റെ കൊലപാതകം സംബന്ധിച്ച് മാതാപിതാക്കള്‍ പരസ്പരം ആരോപണമുന്നയിച്ചു.

എന്നാല്‍, പോലിസിന്റെ വിശദമായ അന്വേഷണത്തില്‍ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നത് സ്വന്തം മാതാവാണെന്ന് വ്യക്തമായതായി സൗത്ത് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ അതുല്‍ താക്കൂര്‍ അറിയിച്ചു. ഗ്രാമത്തില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍, കോള്‍ റെക്കോര്‍ഡുകള്‍, സാക്ഷികളുടെ മൊഴികള്‍ എന്നിവ ഉപയോഗിച്ച് വിശദമായ അന്വേഷണം നടത്തി. ഇതിനൊടുവിലാണ് അമ്മയാണ് കുറ്റം ചെയ്തതെന്ന് തെളിഞ്ഞതെന്ന് പോലിസ് പ്രസ്താവനയില്‍ പറഞ്ഞു.

പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാത്തതിനെച്ചൊല്ലി ജൂലൈ 9ന് ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായി ഇരുവരും പറഞ്ഞതായി പോലിസ് പറഞ്ഞു. ഭര്‍ത്താവിനോടുള്ള ദേഷ്യത്തിലാണ് ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആശുപത്രിയില്‍വച്ചാണ് കുട്ടി മരണപ്പെടുന്നത്. മാതാവിനെ പോലിസ് അറസ്റ്റുചെയ്തു.

Tags:    

Similar News