ശബരിമലയിലെ യുവതി പ്രവേശനം: ആര്‍എസ്എസിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍
ഭൂരിപക്ഷം ആര്‍എസ്എസുകാര്‍ക്കും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നാണ് താല്‍പര്യം. പിന്നീട് രാഷ്ട്രീയ ലക്ഷ്യത്തിനായി നിലപാട് മാറ്റുകയായിരുന്നു. പന്തളത്തെ നാമജപ ഘോഷയാത്രയ്ക്കു ലഭിച്ച പിന്തുണ കണ്ടാണ് ആര്‍എസ്എസ് നിലപാട് മാറ്റിയത്. ശബരിമല വിധിക്ക് ഒരു വര്‍ഷം മുമ്പ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഈ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, നാമജപ ഘോഷയാത്രയ്ക്ക് പിന്നാലെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതായും കൃഷ്ണകുമാര്‍ ആരോപിച്ചു. ഭരണഘടനാ ബെഞ്ചിലിരിക്കുന്ന വിഷയത്തെ രാഷ്ട്രീയ ആയുധമാക്കി വീണ്ടും വിശ്വാസികളെ കച്ചവടം ചെയ്യാനുള്ള സമീപനമാണ് യുഡിഎഫും ബിജെപിയും സ്വീകരിക്കുന്നത്. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുക്കും. പന്തളം കൊട്ടാരത്തിലെ ഓരോ കുടുംബവുമായും തനിക്ക് ആത്മബന്ധമുണ്ട്. ബിജെപിയുടെ നിലപാടിനൊപ്പമല്ല കൊട്ടാരമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമല നാമജപയാത്രയ്ക്ക് നേതൃത്വം നല്‍കിയ കൃഷ്ണകുമാര്‍ ഉള്‍പ്പെടെ 30ഓളം ബിജെപി പ്രവര്‍ത്തകരാണ് പന്തളത്ത് സിപിഎമ്മില്‍ ചേര്‍ന്നത്.
Women's entry in Sabarimala: New revelation hacking RSS