ഇസ്രായേലിലെ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂത്തികള്‍ (വീഡിയോ)

Update: 2025-03-20 05:18 GMT
ഇസ്രായേലിലെ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂത്തികള്‍ (വീഡിയോ)

സന്‍ആ: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിനെതിരെ മിസൈല്‍ ആക്രമണം നടത്തി യെമനിലെ ഹൂത്തികള്‍. ഫലസ്തീന്‍-2 എന്ന ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ച് ജഫയിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തികളുടെ സൈനികവക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു. ഈ സമയത്ത് നെസെറ്റിലെ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്ന ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബങ്കറില്‍ അഭയം പ്രാപിച്ചു. മിസൈല്‍ വരുന്ന ശബ്ദം കേട്ട് ഓടിയ 13 ജൂത കുടിയേറ്റക്കാര്‍ക്ക് വീണ് പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ എത്താനിരുന്ന വിമാനങ്ങളെ തിരിച്ചയച്ചു.

ചെങ്കടലിലെ യുഎസിന്റെ പടക്കപ്പലുകളുടെയും യുദ്ധക്കപ്പലുകളെയും ഹൂത്തികള്‍ ആക്രമിച്ചിട്ടുണ്ട്.


യെമന്‍ സൈന്യത്തിലെ വിവിധ ബ്രാഞ്ചുകളാണ് ആക്രമണം നടത്തിയതെന്നും യഹ്‌യാ സാരി അറിയിച്ചു.

Similar News