കെ കെ ശൈലജയ്‌ക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റ്: ഒരാള്‍ അറസ്റ്റില്‍

Update: 2025-01-04 02:08 GMT

തിരുവനന്തപുരം: ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയ്‌ക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം ഉച്ചക്കട സ്വദേശി എന്‍ വിനില്‍ കുമാറാണ് അറസ്റ്റിലായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ കെ ശൈലജ മല്‍സരിച്ച സമയത്താണ് വിനില്‍കുമാര്‍ പോസ്റ്റിട്ടത്. ''റാണിയമ്മ, കേരളത്തിന്റെ പുണ്യമാണ് ടീച്ചറമ്മ'' എന്ന അടിക്കുറിപ്പുള്ള എഡിറ്റ് ചെയ്ത ചിത്രമാണ് ഇയാള്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് എല്‍ഡിഎഫിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്.

Similar News