പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവമോര്‍ച്ച നേതാവ് ഇരയെ ആക്രമിക്കാന്‍ ശ്രമിച്ചു; വീണ്ടും പോക്‌സോ പ്രകാരം റിമാന്‍ഡില്‍

യുവമോര്‍ച്ച പേരാവൂര്‍ മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് മുഴക്കുന്ന് പാലപ്പള്ളിയിലെ ജിതിനെ(24)യാണ് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം എന്‍ ബിജോയ് അറസ്റ്റ് ചെയ്തത്.

Update: 2022-07-12 10:08 GMT

കണ്ണൂര്‍: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഇരയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചതിന് യുവമോര്‍ച്ച നേതാവിനെ പോക്‌സോ കേസ് പ്രകാരം വീണ്ടും അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച പേരാവൂര്‍ മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് മുഴക്കുന്ന് പാലപ്പള്ളിയിലെ ജിതിനെ(24)യാണ് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം എന്‍ ബിജോയ് അറസ്റ്റ് ചെയ്തത്.

കേസിലെ ഇരയായ 17കാരിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. തിങ്കളാഴ്ച ഉച്ചയോടെ പേരാവൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിലാണ് കേസിനാസ്പദമായ സംഭവം. ബസ് കയറാനെത്തിയ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ജിതിനെ പരിസരവാസികള്‍ ചേര്‍ന്ന് തടയുകയും പോലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത ജിതിനെ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും പരാതിയിന്മേല്‍ പോക്‌സോ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News