കേരളത്തിലെ പ്രമുഖ തീര്‍ത്ഥടന സ്ഥലങ്ങളെ പ്രസാദ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരണം: ബെന്നി ബഹനാന്‍ എംപി

ഇന്ത്യയിലെ തന്നെ പുണ്യ പുരാതന തീര്‍ത്ഥാടന കേന്ദ്രങ്ങളായിട്ടും വേണ്ടത്ര പാതിനിധ്യം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും ടൂറിസം വകുപ്പിന് കീഴിലുള്ള പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവയെ പരിഭോഷിപ്പിക്കേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും ചട്ടം 377 പ്രകാരം എംപി ആവശ്യപ്പെട്ടു.

Update: 2020-03-11 14:51 GMT

ന്യൂഡല്‍ഹി: കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളായ മലയാറ്റൂര്‍ പള്ളി, ചേരമാന്‍ ജുമാ മസ്ജിദ്, കാലടി, കൊടുങ്ങലൂര്‍ ഭഗവതി ക്ഷേത്രം തുടങ്ങിയവയെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള പ്രസാദ് സ്‌കീം പദ്ധയില്‍ ഉള്‍പ്പെടുത്തി സമഗ്ര തീര്‍ത്ഥാടന വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കണമെന്ന് ബെന്നി ബെഹനാന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ തന്നെ പുണ്യ പുരാതന തീര്‍ത്ഥാടന കേന്ദ്രങ്ങളായിട്ടും വേണ്ടത്ര പാതിനിധ്യം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും ടൂറിസം വകുപ്പിന് കീഴിലുള്ള പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവയെ പരിഭോഷിപ്പിക്കേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും ചട്ടം 377 പ്രകാരം എംപി ആവശ്യപ്പെട്ടു.


Tags:    

Similar News