കേരളത്തില്‍ ട്രോപ്പിക്കല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ട് വേണമെന്ന് ടി എന്‍ പ്രതാപന്‍ എംപി

Update: 2019-11-26 11:30 GMT

ന്യൂഡല്‍ഹി: കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴില്‍ ട്രോപ്പിക്കല്‍ ഹോര്‍ട്ടി കള്‍ച്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കണമെന്ന് ടി എന്‍ പ്രതാപന്‍ എംപി. കേരളം ഹോര്‍ട്ടികള്‍ച്ചര്‍ കാര്‍ഷിക രംഗത്ത് രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമാണ്. പഴം, തേങ്ങ, റബര്‍, കുരുമുളക്, കശുവണ്ടി, കൊക്കോ, ഏലം തുടങ്ങിയ ഹോര്‍ട്ടികള്‍ച്ചര്‍ വിളകള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തിലെ ആകെ കൃഷി ചെയ്യുന്ന ഭൂമേഖലയുടെ 89 ശതമാനം ഹോര്‍ട്ടികള്‍ച്ചര്‍ വിളകളാണ് കൃഷി ചെയ്യുന്നത്. വാഴക്കുളം പപ്പായ, ചെങ്ങളികോടന്‍ പഴം, മലബാര്‍ കുരുമുളക് തുടങ്ങിയ വിളകള്‍ ജിയോഗ്രഫിക്കല്‍ ഇന്‍ഡക്‌സ് ടാഗ് ഉള്ളവയാണ്.

     തൃശൂര്‍ മണ്ണുത്തി കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴില്‍ ഹോര്‍ട്ടി കള്‍ച്ചര്‍ ഇന്‍സ്റ്റിട്ട്യൂട്ട് സ്ഥാപിക്കുന്നതിലൂടെ ഈ മേഖലയിലെ കാര്‍ഷിക രംഗത്തെ ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാവുമെന്നും റൂള്‍ 377 പ്രകാരമുള്ള പ്രത്യേകശ്രദ്ധ ക്ഷണിക്കലിലൂടെ പ്രതാപന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.




Tags:    

Similar News