ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി 24 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കേന്ദ്രമന്ത്രിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി 24 മാസത്തിനുള്ളില്‍ പുര്‍ത്തീകരിക്കുന്നതിന് പദ്ധതിയുടെ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്ന ഐടിഡിസിക്കു നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ ലോക്‌സഭയില്‍ അറിയിച്ചു. അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പദ്ധതി റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന് നേരത്തെ കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പദ്ധതിക്ക് വീണ്ടും അനുമതി നല്‍കുകയായിരുന്നു.