കുതിരാന്‍: തുരങ്കം ഉടന്‍ തുറക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ഇരട്ട തുരങ്കങ്ങളില്‍ 90 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായ ഒരു തുരങ്കമാണ് തുറന്നുകൊടുക്കാന്‍ മന്ത്രി ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയത്.
ന്യൂഡല്‍ഹി: ദേശീയപാത 544ലെ മണ്ണുത്തി വടക്കാഞ്ചേരി റോഡിലുള്ള കുതിരാനിലെ ഇരട്ട തുരങ്കങ്ങളിലൊന്ന് ഉടന്‍ യാത്രാവശ്യങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇരട്ട തുരങ്കങ്ങളില്‍ 90 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായ ഒരു തുരങ്കമാണ് തുറന്നുകൊടുക്കാന്‍ മന്ത്രി ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയത്.
ദേശീയ പാത 544ലെ മണ്ണുത്തി വടക്കാഞ്ചേരി റോഡിന്റെയും കുതിരാനിലെ തുരങ്കങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ടി എന്‍ പ്രതാപന്‍ എംപി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്. ഇതിന്റെ മേല്‍നോട്ടം വഹിക്കാന്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് മെമ്പര്‍ പി കെ പാണ്ഡെയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.