Big stories

ഉന്നാവോ കേസ്: പ്രതി കുല്‍ദീപ് സിങ്ങിനെ പിന്തുണച്ച് ബിജെപി എംഎല്‍എ

'നമ്മുടെ സഹോദരന്‍ കുല്‍ദീപ് സിങ് ഇന്ന് നമ്മുടെ ഇടയില്‍ ഇല്ല. അദ്ദേഹം മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്ന് പോകുന്നത്. ഈ മോശം സമയത്തെ അദ്ദേഹം മറികടന്നുവരാന്‍ ഞങ്ങളുടെ എല്ലാ ആശംസകളും അദ്ദേഹത്തിനുണ്ട്'. ആശിഷ് സിങ് പരിപാടിയില്‍ പറഞ്ഞു

ഉന്നാവോ കേസ്:  പ്രതി കുല്‍ദീപ് സിങ്ങിനെ പിന്തുണച്ച് ബിജെപി എംഎല്‍എ
X

ന്യൂഡല്‍ഹി: ഉന്നാവോ ബലാല്‍സംഗകേസിലെ പ്രതിയായ കുല്‍ദീപ് സെന്‍ഗറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാവും ഹാര്‍ദോയ് എംഎല്‍എയുമായ ആശിഷ് സിങ് ആശു. കുല്‍ദീപ് സെന്‍ഗറിന് ഇപ്പോള്‍ മോശം സമയമാണെന്നും ജയിലില്‍ നിന്ന് പുറത്ത് വരാന്‍ സാധിക്കട്ടെയെന്നും ആശിഷ് സിങ്. ഉന്നവോക്ക് സമീപമ്മുള്ള ഒരു പഞ്ചായത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.

'നമ്മുടെ സഹോദരന്‍ കുല്‍ദീപ് സിങ് ഇന്ന് നമ്മുടെ ഇടയില്‍ ഇല്ല. അദ്ദേഹം മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്ന് പോകുന്നത്. ഈ മോശം സമയത്തെ അദ്ദേഹം മറികടന്നുവരാന്‍ ഞങ്ങളുടെ എല്ലാ ആശംസകളും അദ്ദേഹത്തിനുണ്ട്'. ആശിഷ് സിങ് പരിപാടിയില്‍ പറഞ്ഞു

അതേ സമയം, സംഭവത്തില്‍ ആരോപണ വിധേയനായ എംഎല്‍എ കുല്‍ദീപ് സിങ്ങ് സെന്‍ഗറിനെ കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പെണ്‍കുട്ടിക്കും കുടുംബത്തിനും ഉണ്ടായ അപകടത്തില്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് വിവരം പുറത്തു വന്നതിനെ തുടര്‍ന്ന് വ്യാപകപ്രതിഷേധം ബിജെപിക്കെതിരെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കുല്‍ദീപ് സെന്‍ഗറിനെ പാര്‍ട്ടിയില്‍ പുറത്താക്കിയത്.

Next Story

RELATED STORIES

Share it