Big stories

'അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കരുത്'; ഇന്ത്യയോട് ചൈന

1975ന് ശേഷം ഇന്ത്യ ചൈന അതിര്‍ത്തിയിലെ സ്ഥിതി അതീവഗുരുതരമായ അവസ്ഥയിലേക്ക് എത്തുകയാണ്.

അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കരുത്;  ഇന്ത്യയോട് ചൈന
X

ന്യൂഡല്‍ഹി: ലഡാക്കില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വീണ്ടും പ്രകോപനവുമായി ചൈന. അതിര്‍ത്തി കടന്നും ഏകപക്ഷീയമായ നടപടിയെടുത്തും നിയന്ത്രണ രേഖയിലെ (എല്‍എസി) സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കരുതെന്ന് ചൈന ആവശ്യപ്പെട്ടു. കേണല്‍ റാങ്കിലുള്ള ഒരു ഇന്ത്യന്‍ സേനാ ഉദ്യോഗസ്ഥനും രണ്ട് സൈനികരും കൊല്ലപ്പെട്ടതിന് ശേഷമാണ് ചൈനയുടെ പ്രസ്താവന.

'ഇന്ത്യന്‍ സേന നിയമവിരുദ്ധമായി രണ്ടുതവണ അതിര്‍ത്തി കടന്ന് ചൈനീസ് സേനക്ക് നേരെ ആക്രമണം നടത്തി. സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമവായ നീക്കത്തെ ഇന്ത്യ ലംഘിച്ചു'. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സംയുക്ത സേനാത്തലവന്‍ ബിപിന്‍ റാവത്തുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

ഇന്നലെ രാത്രി ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലാണ് സംഘര്‍ഷമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. കേണല്‍ റാങ്കിലുള്ള ഒരു ഇന്ത്യന്‍ സേന ഉദ്യോഗസ്ഥനും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ആന്ധ്ര വിജയവാഡ സ്വദേശിയായ കേണല്‍ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 16 ബിഹാര്‍ ബറ്റാലിയന്റെ കമാന്റിംഗ് ഓഫീസറാണ്. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ നിലയുറപ്പിച്ച ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ കമാന്റിംഗ് ഓഫീസറാണ് സന്തോഷ് ബാബു. പ്രശ്‌നപരിഹാരത്തിന് രണ്ട് സേനകളുടെയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. ചൈനീസ് സൈനികരും സംഘര്‍ഷത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 1975ന് ശേഷം ഇന്ത്യ ചൈന അതിര്‍ത്തിയിലെ സ്ഥിതി അതീവഗുരുതരമായ അവസ്ഥയിലേക്ക് എത്തുകയാണ്.

Next Story

RELATED STORIES

Share it