- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജയിലില്‍ നിന്നിറങ്ങി തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; പൗരത്വ സമര നേതാവ് അഖില്‍ ഗൊഗോയിയുടേത് നിലപാടിന്റെ വിജയം
ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ തനിക്ക് ജാമ്യം നല്‍കാം, തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് മന്ത്രിയാക്കാം, 20 കോടി രൂപ നല്‍കാം എന്നെല്ലാം വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടും അതെല്ലാം നിഷേധിച്ച് തടവറയില്‍ തുടരാനായിരുന്നു അഖില്‍ ഗൊഗോയിയുടെ തീരുമാനം. അഖില്‍ ഗൊഗോയി ജയിലില്‍ നിന്നും തന്റെ സഹപോരാളികള്‍ക്കയച്ച കത്ത് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.
ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഒരു വര്‍ഷത്തോളം ജയില്‍ വാസം അനുഭവിച്ച ആക്ടിവിസ്റ്റും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ അഖില്‍ ഗൊഗോയിക്ക് ജയം. അസമിലെ സിബ്‌സാഗര്‍ നിയമസഭ മണ്ഡലത്തില്‍ ബിജെപിയുടെ രാജ്‌കോന്‍വാറിനെയാണ് അഖില്‍ ഗൊഗോയി പരാജയപ്പെടുത്തിയത്. ഗുവാഹതി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേയാണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. ആശുപത്രിയിലായതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പോലും അദ്ദേഹം പങ്കാളിയായിരുന്നില്ല.
സുഭ്രമിത്ര ഗോഗിയാണ് മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണിത്. പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ അഖില്‍ ഗൊഗോയ് ഒരു വര്‍ഷത്തോളമായി ജയിലിലായിരുന്നു. പിന്നീട് പുറത്തിറങ്ങി 2020 ഒക്‌ടോബര്‍ രണ്ടിന് റയ്‌ജോര്‍ ദള്‍ പാര്‍ട്ടി രൂപീകരിച്ചു (പ്യൂപ്ള്‍സ് പാര്‍ട്ടി).
ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ തനിക്ക് ജാമ്യം നല്‍കാം, തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് മന്ത്രിയാക്കാം, 20 കോടി രൂപ നല്‍കാം എന്നെല്ലാം വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടും അതെല്ലാം നിഷേധിച്ച് തടവറയില്‍ തുടരാനായിരുന്നു അഖില്‍ ഗൊഗോയിയുടെ തീരുമാനം. അഖില്‍ ഗൊഗോയി ജയിലില്‍ നിന്നും തന്റെ സഹപോരാളികള്‍ക്കയച്ച കത്ത് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.
2019ല്‍ പൗരത്വ സമരങ്ങളുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട അസമിലെ പൗരത്വപ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന അഖില്‍ ഗൊഗോയി ജയിലില്‍ നിന്ന് തന്റെ ജനതയ്ക്കായി ശബ്ദമുയര്‍ത്തിക്കൊണ്ടേയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബിജെപി നേതാക്കള്‍ അഖില്‍ ഗൊഗോയിയുടെ മണ്ഡലത്തില്‍ പ്രചരണം നടത്തിയിരുന്നു. ശക്തമായ മല്‍സരങ്ങള്‍ക്കൊടുവില്‍ മിന്നുന്ന വിജയം നേടിയിരിക്കുകയാണ് അഖില്‍ ഗൊഗോയി.
അതേസമയം, അസമില്‍ ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പാക്കി. ആകെയുള്ള 126 സീറ്റുകളില്‍ 76 നേടിയാണ് എന്‍.ഡി.എ സഖ്യം ഭരണത്തിലേറുന്നത്. കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ 48 സീറ്റുകളാണ് നേടിയത്. ഭരണത്തുടര്‍ച്ച ഉറപ്പായതോടെ ബിജെപി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. അസാമില്‍ തുടര്‍ച്ചയായി രണ്ടു തവണ ഭരണത്തിലേറുന്ന ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ എന്ന നേട്ടമാണ് ബിജെപി നേടിയത്. അസാം ഗണ പരിഷത്ത്(എജിപി), ബോഡോ മേധാവിത്വമുള്ള ദി യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി (യുപിപിഎല്‍), സരണിയ വംശജര്‍ക്ക് മേധാവിത്വമുള്ള ഗണ സുരക്ഷാ പാര്‍ട്ടി (ജിഎസ്പി) എന്നിവരുമായി സഖ്യം ചേര്‍ന്നാണ് ഇത്തവണ ബിജെപി കളത്തിലിറങ്ങിയത്.
മറുവശത്ത് ബദറുദ്ദീന്‍ അജ്മലിന്റെണ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (ഐഐയുഡിഎഫ്),ബോഡാലാന്‍ഡിനായി വാദിക്കുന്ന 'ബോഡോ ലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്' തുടങ്ങിയ പാര്‍ട്ടികളായിരുന്നു യുപിഎ സഖ്യത്തിലുണ്ടായിരുന്നത്. അഞ്ചലിക് ഗണ മോര്‍ച്ച, സിപിഎം, സിപിഐഎംഎല്‍, പുതുതായി രൂപീകരിച്ച പ്രാദേശിക പാര്‍ട്ടികളായ ആസാം ജാതീയ പരിഷത്ത് (എജെപി), റായ്ജര്‍ ദാല്‍ എന്നീ പാര്‍ട്ടികളും മത്സരരംഗത്തുണ്ടായിരുന്നു.
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT