- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗംഗാവലി പുഴയില്‍ അര്‍ജുന്റെ ലോറി കണ്ടെത്തി; കാബിനുള്ളില്‍ മൃതദേഹം
ഷിരൂര്‍: കര്‍ണാടയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ കണ്ടെത്തി. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. കാബിനുള്ളില്‍ മൃതദേഹം തിരച്ചില്‍ തുടരാന്‍ ഉത്തരകന്നഡ ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. നാവിക സേന കഴിഞ്ഞ ദിവസം ഗംഗാവലി പുഴയിലെ അടിയൊഴുക്ക് പരിശോധിച്ച് റിപോര്‍ട്ട് നല്കിയ ശേഷമാണ് തിരച്ചില്‍ പുനരാരംഭിച്ചത്.
ലോറി തന്റേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 16നാണ് മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്ജുന് ഉള്‍പ്പെടെ കാണാതായത്. 70 ദിവസത്തിനു ശേഷമാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ തിരച്ചിലില്‍ വന്‍ വീഴ്ചയുണ്ടായെന്ന ആരോപണങ്ങള്‍ക്കിടെ വന്‍തോതില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ, കാലാവസ്ഥ പ്രതികൂലമായതും ഗംഗാവലി പുഴ കരകവിഞ്ഞതും പ്രതിസന്ധിയുണ്ടാക്കി. തുടര്‍ന്ന് കഴിഞ്ഞ 16നാണ് ഗംഗാവലി പുഴയിലെ തിരച്ചില്‍ നാവിക സേന നിര്‍ത്തിവച്ചത്. അടിയൊഴുക്ക് ശക്തമായതിനാല്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നായിരുന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്ജുന് ഉള്‍പ്പടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തില്‍ 11പേര് മരണപ്പെട്ടിരുന്നു.
RELATED STORIES
കൂത്തുപറമ്പ് വെടിവയ്പ്: വര്‍ഷങ്ങളായി ചികില്‍സയിലായിരുന്ന പുഷ്പന്...
28 Sep 2024 10:38 AM GMTഹസന് നസ്റുല്ലയെ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍; പ്രതികരിക്കാതെ...
28 Sep 2024 10:22 AM GMTഎഡിജിപിയെ തൊട്ടാല്‍ പലതും സംഭവിക്കും; സിപിഎം ജില്ലാസെക്രട്ടറി...
28 Sep 2024 5:31 AM GMTസിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കൂ; മുഖ്യമന്ത്രിയെ വീണ്ടും...
27 Sep 2024 6:26 AM GMT'ആദ്യമേ സംശയമുണ്ടായിരുന്നു'; അന്‍വറിന്റെ ആരോപണങ്ങളെല്ലാം...
27 Sep 2024 5:09 AM GMTഭരണകക്ഷി എംഎല്‍എയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രി രാജിവയ്ക്കണം-പി...
26 Sep 2024 2:44 PM GMT