- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'എന്നെയും അറസ്റ്റ് ചെയ്യൂ'- മോദി വിമര്‍ശനത്തിനു കൂട്ടഅറസ്റ്റ്; പോസ്റ്റര്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി
'മോദി ജി, ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സിനുകള്‍ എന്തിനാണ് നിങ്ങള്‍ വിദേശത്തേക്ക് അയച്ചത്?' എന്ന പോസ്റ്ററിലെ വാചകമാണ് കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത ഹിന്ദി അക്ഷരങ്ങളിലായി ''എന്നെയും അറസ്റ്റ് ചെയ്യൂ'' എന്ന പരാമര്‍ശത്തോടെ രാഹുല്‍ ഗാന്ധി ഇംഗ്ലീഷിലും ഹിന്ദിയിലും ട്വീറ്റ് ചെയ്തത്.
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പതിച്ചതിന് നിരവധി പേരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രസ്തുത പോസ്റ്റര്‍ ട്വിറ്ററിലൂടെ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും രംഗത്ത്. 'മോദി ജി, ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സിനുകള്‍ എന്തിനാണ് നിങ്ങള്‍ വിദേശത്തേക്ക് അയച്ചത്?' എന്ന പോസ്റ്ററിലെ വാചകമാണ് കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത ഹിന്ദി അക്ഷരങ്ങളിലായി ''എന്നെയും അറസ്റ്റ് ചെയ്യൂ'' എന്ന പരാമര്‍ശത്തോടെ രാഹുല്‍ ഗാന്ധി ഇംഗ്ലീഷിലും ഹിന്ദിയിലും ട്വീറ്റ് ചെയ്തത്.
Arrest me too.
— Rahul Gandhi (@RahulGandhi) May 16, 2021
मुझे भी गिरफ़्तार करो। pic.twitter.com/eZWp2NYysZ
കൊറോണ വൈറസ് മഹാമാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകാര്യം ചെയ്തതിനെ വിമര്‍ശിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളുടെ പേരില്‍ 17 പേരെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വിഷയത്തില്‍ 21 ഓളം കേസുകള്‍ പൊതുമുതല്‍ നശീകരണത്തിനു ഐപിസി സെക്ഷന്‍ 188 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡല്‍ഹി പോലിസ് അറിയിച്ചിരുന്നു.
Celebrate, India is a free country. There is freedom of speech
Except, when you ask a question of the Honourable Prime Minister
That is why the Delhi Police arrested 24 persons for allegedly pasting a poster in Delhi
— P. Chidambaram (@PChidambaram_IN) May 16, 2021
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ദിനംപ്രതി മൂന്നു ലക്ഷത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി കിടക്കകളും ഓക്‌സിജനും മതിയായ ചികില്‍സയും ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചവരെ അറസ്റ്റ് ചെയ്തത്. രാഹുല്‍ ഗാന്ധിക്കു പുറമെ നിരവധി പേര്‍ അറസ്റ്റിനെ വിമര്‍ശിച്ചു. സംഭവമറിഞ്ഞ് ഞെട്ടിപ്പോയെന്ന് അഭിഷേക് സിംഗ് വി ട്വീറ്റ് ചെയ്തു. പോസ്റ്ററുകള്‍ പതിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഏന്ത് അധികാരമാണെന്നും ഏത് നിയമമാണെന്നും ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പി ചിദംബരം ചൂണ്ടിക്കാട്ടി.
"Arrest Me Too": Rahul Gandhi Tweets Covid Poster Critical Of PM Modi
RELATED STORIES
മുനമ്പത്ത് നിന്ന് രേഖകളുള്ള ആരെയും കുടിയൊഴിപ്പിക്കില്ല: മുഖ്യമന്ത്രി
23 Nov 2024 1:33 PM GMTഇസ്രായേലിലെ ഹാറ്റ്സര്‍ വ്യോമതാവളം ആക്രമിച്ച് ഹിസ്ബുല്ല (വീഡിയോ)
23 Nov 2024 1:24 PM GMTചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 3920 വോട്ട്
23 Nov 2024 12:23 PM GMTനായ സ്കൂട്ടറിന് വട്ടം ചാടി; ടിപ്പറിടിച്ച് യുവതി മരിച്ചു
23 Nov 2024 12:15 PM GMTഹേമ കമ്മിറ്റി റിപോര്‍ട്ടിലെ മൊഴികളില്‍ കേസെടുക്കണമെന്ന് വനിതാ...
23 Nov 2024 12:11 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMT