- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസ് വീടുകള്‍ തകര്‍ത്തു, നിരപരാധികളെ തടവിലിട്ടു; ബെംഗളൂരു സംഘര്‍ഷത്തില്‍ വസ്തുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍
ബെംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ അനന്തരവന് ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ടതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ പോലിസ് നടത്തിയ അതിക്രമങ്ങള്‍ വസ്തുതാന്വേഷണ സംഘത്തോട് വീട്ടമ്മമാര്‍ വെളിപ്പെടുത്തി. സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്ന വസ്തുതാന്വേഷണ സംഘം പുറത്തിറക്കിയ 'ഡിജെ ഹള്ളിയിലെ വര്‍ഗീയ സംഘര്‍ഷം' എന്ന റിപോര്‍ട്ടിലാണ് പോലിസ് ക്രൂരതകള്‍ വെളിപ്പെടുത്തുന്നത്. സംഘവുമായി സംസാരിച്ച ബഹുഭൂരിഭാഗം പേരും പോലിസ് നിരപരാധികളെ അറസ്റ്റ് ചെയ്തെന്നും വീടുകള്‍ തകര്‍ത്തെന്നും വ്യക്തമാക്കി.
''പ്രദേശവാസികള്‍ ബസ് സ്റ്റോപ്പില്‍ നിന്ന് വീടുകളിലേക്ക് പോവുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ അവര്‍ നിര്‍ത്തി. ഈസമയമാണ് അവര്‍ പിടിക്കപ്പെട്ടത്. റോഡിലൂടെ നടക്കുന്നവരെ പോലും കുറ്റവാളികളായി പിടികൂടിയെന്ന് മോദി മസ്ജിദ് കമ്മിറ്റി അംഗങ്ങളിലൊരാള്‍ പറഞ്ഞു. പുരുഷന്മാനെ എന്തിനാണ് അറസ്റ്റുചെയ്തതെന്നോ എന്ത് കുറ്റം ചുമത്തിയെന്നോ പോലിസ് വിശദീകരിച്ചിട്ടില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാരെ കസ്റ്റഡിയിലെടുത്ത ശേഷം അവര്‍ എവിടെയാണെന്ന് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല. മിക്കപ്പോഴും സ്ത്രീകള്‍ പോലിസ് സ്റ്റേഷന് കയറിയിറങ്ങിയാണ് പുരുഷന്മാര് എവിടെയാണെന്നു മനസ്സിലാക്കിയത്. പുരുഷന്മാര് പോലിസ് സ്റ്റേഷനില്‍ പോവാന്‍ പോലും ഭയപ്പെടുകയാണ്. സ്ത്രീകളെ ഓടിക്കുകയും ചിലപ്പോള്‍ അടിക്കുകയും ചെയ്യുമായിരുന്നു. സ്ത്രീകള്‍ നാടകം കളിക്കുകയാണെന്ന് പറഞ്ഞാണ് പോലിസ് അവഹേളനമെന്നും വീട്ടമ്മമാര്‍ പറഞ്ഞു.
ആഗസ്ത് 11 ന് രാത്രി പോലിസ് റെയ്ഡ് നടത്തിയ സ്ഥലങ്ങളിലൊന്നാണ് നാഗവാരയിലെ സഫറുല്ല ലേ ഔട്ട്. പുലര്‍ച്ചെ 3.30 ഓടെ 100-150 പോലിസുകാര്‍ പ്രവേശിച്ചതായി ഇവിടുത്തെ ഒരു സ്ട്രീറ്റിലെ താമസക്കാര്‍ വസ്തുതാന്വേഷണ സംഘത്തെ അറിയിച്ചു. മൂന്ന് വാനുകളിലായി രണ്ട് മണിക്കൂറിനുള്ളില്‍, പോലിസ് ആളുകളുടെ വീടുകളില്‍ നിന്ന് നിര്‍ബന്ധിച്ച് കസ്റ്റഡിയിലെടുത്തു. 40-45 വീടുകളുടെ ഒരു ക്ലസ്റ്ററില്‍ നിന്ന് മൊത്തം 3035 പുരുഷന്മാരെയാണ് പിടികൂടിയത്. പോലിസ് വാതിലുകളില്‍ ഇടിക്കുകയും ജനലുകള്‍ തകര്‍ക്കുകയും ചെയ്തു. ആരെങ്കിലും ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാന്‍ അലമാരകളും കുളിമുറിയും വരെ തുറന്നതായി സ്ത്രീകള്‍ റിപോര്‍ട്ട് ചെയ്തു. അവര്‍ ചെറിയ കാബിനറ്റുകള്‍ പോലും തുറന്നു. ''ഈ ചെറിയ ഇടങ്ങളില്‍ ആരാണ് ഒളിച്ചിരിക്കുക? അവര്‍ എന്താണ് തിരയുന്നത്? ' ഒരു സ്ത്രീ ചോദിച്ചു. 35 വയസ്സിന് താഴെയുള്ള എല്ലാവരെയും പിടിച്ചുകൊണ്ടുപോയി. ഒരു വീട്ടില്‍ പോലിസ് അടുക്കള പോലും നശിപ്പിച്ചെന്നും വീട്ടമ്മ പറഞ്ഞു.
''പിറ്റേന്ന് രാവിലെ ഞങ്ങള്‍ ഉറക്കമുണരുന്നതുവരെ ഡിജെ ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളില്‍ എന്താണ് നടന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അവര്‍ അവനെ കൂട്ടിക്കൊണ്ടുപോയപ്പോള്‍, അവനെ എന്തിനാണ് കൊണ്ടുപോയതെന്ന് ഞങ്ങള്‍ക്കറിയില്ല'' നിരവധി സ്ത്രീകള്‍ വ്യക്തമാക്കി. ''ഞങ്ങള്‍ ഇപ്പോഴും ഭയപ്പോടെയാണ് കഴിയുന്നത്. ഞങ്ങള്‍ രാത്രിയില്‍ ഉണര്‍ന്നിരിക്കുകയും അതിരാവിലെ ഉറങ്ങുകയും ചെയ്യുന്നു'. അറസ്റ്റ് നടന്ന രീതിയെക്കുറിച്ച് ആളുകള്‍ റിപോര്‍ട്ട് ചെയ്ത കാര്യങ്ങളിലും പോലിസ് വിവരണത്തിലും വ്യത്യാസമുണ്ടെന്ന് വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ സമയം, അറസ്റ്റിലായവരുടെ എണ്ണം എന്നിവയില്‍ വൈരുധ്യമുണ്ട്. മാത്രമല്ല പോലിസ് തകര്‍ത്തതിനു ഹാജരാക്കിയ വാതിലുകളെയും ജനലുകളെയും കുറിച്ചുള്ള പരാമര്‍ശമോ വിശദീകരണമോ പോലിസ് റിപോര്‍ട്ടില്‍ ഇല്ലെന്നും സംഘം കണ്ടെത്തി.
ഡിജെ ഹള്ളിയില്‍ 68 ക്രിമിനല്‍ കേസുകളിലായി 400-500 പേരെ അറസ്റ്റ് ചെയ്തതായി വസ്തുതാന്വേഷണ സംഘം കണ്ടെത്തി. ഡിജെ ഹള്ളി, കെജി ഹള്ളി പോലിസ് സ്റ്റേഷനുകള്‍, ഡിജെ ഹള്ളിയില്‍ അറസ്റ്റിലായവരുടെ കുടുംബങ്ങളെ എന്നിവരെ സംഘം സന്ദര്‍ശിച്ചു. മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെതിരേ പോലിസ് നടപടിയെടുക്കാത്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്നു പോലിസ് നടത്തിയ വെടിവയ്പില്‍ നാല് മുസ് ലിം യുവാക്കള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Bengaluru Violence Fact-Finding Report: Families Claim Police Arrested Innocents, Barged In & Vandalised Homes
RELATED STORIES
എസ്ഡിപിഐ പ്രവർത്തകനെ മുസ്ലിം ലീഗ് പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചു
27 Dec 2024 1:21 AM GMTടി പി അബ്ദുല്ലക്കോയ മദനി കെഎന്‍എം സംസ്ഥാന പ്രസിഡന്റ്; എം മുഹമ്മദ് മദനി ...
26 Dec 2024 6:08 PM GMTലൈംഗിക പീഡനം; ആനകല്ല് സ്കൂളിലെ അധ്യാപകനെതിരേ ശക്തമായ നടപടിയെടുക്കണം:...
26 Dec 2024 6:00 PM GMTമുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് അന്തരിച്ചു
26 Dec 2024 5:51 PM GMTഗസയിലെ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ...
26 Dec 2024 11:28 AM GMTഗസയിലെ കൊടും തണുപ്പില്‍ മരിച്ചു വീണ് കുഞ്ഞുങ്ങള്‍
26 Dec 2024 11:21 AM GMT