Big stories

ബിഹാര്‍ വിഷമദ്യ ദുരന്തം; മരണം 38 ആയി

ബിഹാറില്‍ കഴിഞ്ഞ 11 ദിവസത്തിനിടെ ഇത് മൂന്നാമത്തെ മദ്യദുരന്തമാണ്.കുറ്റക്കാരെ പിടികൂടുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു

ബിഹാര്‍ വിഷമദ്യ ദുരന്തം; മരണം 38 ആയി
X

പാറ്റ്‌ന: ബിഹാറില്‍ ഇന്നലെ ഉണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. വിഷമദ്യം കുടിച്ചതിനെ തുടര്‍ന്ന് ബേട്ടിയില്‍ 15 ഉം ഗോപാല്‍ഗഞ്ചില്‍ 11 ഉം മുസാഫര്‍പൂര്‍ ഹാജിപൂര്‍ എന്നിവിടങ്ങളില്‍ ആറ് പേരുമാണ് മരിച്ചത്. മദ്യ ദുരന്തത്തിന് ഇടയാക്കിയ സാഹചര്യമെന്തെന്ന് പരിശോധിക്കുമെന്നും കുറ്റക്കാരെ പിടികൂടുമെന്നും മദ്യത്തിനെതിരെ ബോധവല്‍ക്കരണം ശക്തമാക്കുമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

ബിഹാറില്‍ കഴിഞ്ഞ 11 ദിവസത്തിനിടെ ഇത് മൂന്നാമത്തെ മദ്യദുരന്തമാണ്. ഒക്ടോബര്‍ 24ന് സിവാന്‍ ജില്ലയിലും ഒക്ടോബര്‍ 28ന് സാരായ ജില്ലയിലും എട്ട് പേര്‍ മരിച്ചിരുന്നു. അടുത്തടുത്ത ജില്ലകളിലാണ് മദ്യദുരന്തം ഉണ്ടാകുന്നത് സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.അതിനിടെ അതേസമയം വെസ്റ്റ് ചാമ്പാരന്‍ പ്രദേശത്ത് വ്യാജമദ്യം കഴിച്ച് ആളുകള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവിടെ ആറ് പേര്‍ മരണപ്പെട്ടുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പലര്‍ക്കും ചര്‍ദ്ദിയും, തലവേദനയും, കാഴ്ച പ്രശ്‌നവും നേരിടുന്നുണ്ട്. ചൊവ്വാഴ്ച മുതല്‍ ഗോപാല്‍ഗഞ്ച്, വെസ്റ്റ് ചമ്പാരന്‍ ജില്ലകളില്‍ മദ്യം കഴിച്ചതിനെ തുടര്‍ന്നുള്ള അവശതകളുമായി ആശുപത്രിയിലെത്തുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.പ്രഥമിക അന്വേഷണം ഉടന്‍ പൂര്‍ത്തിയാകും. ഈ റിപ്പോര്‍ട്ട് കിട്ടിയശേഷമോ കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ സാധിക്കൂ എന്ന്് ഗോപാല്‍ഗഞ്ച് ജില്ല ജില്ല എസ്പി ഉപേന്ദ്ര നാഥ് വര്‍മ്മ പറഞ്ഞു. ജില്ലയിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ മദ്യ ദുരന്തം ബാധിച്ച തെല്‍ഹുവാ ഗ്രാമത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്. കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് ദുരന്ത ബാധിതരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it