Big stories

കള്ളപ്പണം വെളുപ്പിച്ചെന്ന്; ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്തതായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്

10കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി നിലനില്‍ക്കുമെന്നും എന്‍ഫോഴ്‌സ്്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു.ഇബ്രാംഹിം കുഞ്ഞിനെതിരെ അന്വേഷണം നടന്നുവരികയാണെന്നും പബ്ലിക് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം തുടര്‍ നടപടി സ്വീകരിക്കുമെന്നും എന്‍ഫോഴ്‌സമെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച അന്വേഷണ പുരോഗതിയുടെ റിപോര്‍ട് അടുത്തമാസം ഏഴിന് സമര്‍പ്പിക്കാന്‍ ഹൈക്കോടതി എന്‍ഫോഴ്‌സമെന്റിന് നിര്‍ദേശം നല്‍കി

കള്ളപ്പണം വെളുപ്പിച്ചെന്ന്; ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്തതായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്
X

കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് കേസ് എടുത്തു. ഇക്കാര്യം എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. 10കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി നിലനില്‍ക്കുമെന്നും എന്‍ഫോഴ്‌സ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു.ഇബ്രാംഹിം കുഞ്ഞിനെതിരെ അന്വേഷണം നടന്നുവരികയാണെന്നും പബ്ലിക് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം തുടര്‍ നടപടി സ്വീകരിക്കുമെന്നും എന്‍ഫോഴ്‌സമെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച അന്വേഷണ പുരോഗതിയുടെ റിപോര്‍ട് അടുത്തമാസം ഏഴിന് സമര്‍പ്പിക്കാന്‍ ഹൈക്കോടതി എന്‍ഫോഴ്‌സമെന്റിന് നിര്‍ദേശം നല്‍കി.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതിചേര്‍ത്ത വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്് നല്‍കിയ ഉപഹരജി പരിഗണിച്ച കോടതി 11 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇബ്രാഹിംകുഞ്ഞിന്റെ കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചു.കേസില്‍ പ്രതിയാക്കപ്പെട്ട ഇബ്രാംഹിംകുഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. കേസില്‍ പ്രതിചേര്‍ത്ത് 11 ദിവസം കഴിഞ്ഞിട്ടും ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്യാന്‍ വിജിലന്‍സ് തയാറായിട്ടില്ലെന്നും നേരത്തെ കേസില്‍ അറസ്റ്റിലായ ഒന്നും നാലും പ്രതികള്‍ 70 ദിവസം ജയിലില്‍ കിടന്നിരുന്നുവെന്നും ഇബ്രാഹികു്ഞ്ഞിന്റെ കാര്യത്തില്‍ വിജിലന്‍സ് ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേ തുടര്‍ന്നാണ് 11 ദിവസം കഴിഞ്ഞിട്ടും എന്താണ് തുടര്‍ നടപടി സ്വീകരിക്കാത്തതെന്ന് കോടതി വിജിലന്‍സിനോട് ചോദിച്ചത്. പാലാരിവട്ടം പാലം അഴിമതിക്കേസ് തുടക്കത്തില്‍ അന്വേഷിച്ച വിജിലന്‍സ് ഡിവൈഎസ്പി അടക്കം രണ്ടു പേരെ അടുത്തിടെ സസ്‌പെന്റു ചെയ്തിരുന്നു.ഇതടക്കം കേസിന്റെ മുഴുവന്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും ഹൈക്കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു. അടുത്ത മാസം ഏഴിന് റിപോര്‍ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it