Big stories

ആശങ്കയൊഴിഞ്ഞു; ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

18 ടണ്‍ ഭാരമുള്ള റോക്കറ്റ് ഭൂമിയിലെ ജനവാസകേന്ദ്രങ്ങളിലെവിടെയെങ്കിലും പതിക്കുമോയെന്നത് സംബന്ധിച്ച ഉടലെടുത്ത ആശങ്കയ്ക്ക് ഒടുവില്‍ വിരാമമായിരിക്കുകയാണ്. ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോള്‍തന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളുടെ പ്രധാനഭാഗങ്ങളെല്ലാം കത്തിനശിച്ചിരുന്നു.

ആശങ്കയൊഴിഞ്ഞു; ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു
X

ബെയ്ജിങ്: നിയന്ത്രണം നഷ്ടമായ ചൈനയുടെ ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിച്ചത്. മാലദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് പതിച്ചത്. 18 ടണ്‍ ഭാരമുള്ള റോക്കറ്റ് ഭൂമിയിലെ ജനവാസകേന്ദ്രങ്ങളിലെവിടെയെങ്കിലും പതിക്കുമോയെന്നത് സംബന്ധിച്ച ഉടലെടുത്ത ആശങ്കയ്ക്ക് ഒടുവില്‍ വിരാമമായിരിക്കുകയാണ്. ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോള്‍തന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളുടെ പ്രധാനഭാഗങ്ങളെല്ലാം കത്തിനശിച്ചിരുന്നു.

ചൈനീസ് ബഹിരാകാശ ഏജന്‍സി വിവരം പുറത്തുവിട്ടതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റ് പതനത്തില്‍ നിന്ന് വലിയ അപകടമൊന്നുമില്ലെന്ന് ബെയ്ജിങ് അധികൃതര്‍ വ്യക്തമാക്കി. ''നിരീക്ഷണത്തിനും വിശകലനത്തിനും ശേഷം, 2021 മെയ് 9 ന് 10:24 ന് (0224 ജിഎംടി) ലോംഗ് മാര്‍ച്ച് 5 ബി യാവോ 2 വിക്ഷേപണ വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചു. മാലിദ്വീപിനടുത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രദേശത്താണ് പതിച്ചതെന്നാണ് കരുതുന്നത്'- ചൈന അറിയിച്ചു. എവിടെയാണ് പതിക്കുകയെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നായിരുന്നു യുഎസ് പ്രതിരോധമന്ത്രാലയ വാക്താവ് മൈക് ഹൊവാര്‍ഡ് നേരത്തെ പറഞ്ഞത്.

100 അടി ഉയരവും 22 ടണ്‍ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് ഭൂമിയിലേക്ക് പതിച്ചത്. ഏപ്രില്‍ 29നാണ് ചൈന ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്‌നപദ്ധതിയായ ലാര്‍ജ് മോഡ്യൂലാര്‍ സ്‌പേസ് സ്‌റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29ന് ഭ്രമണപഥത്തിലെത്തിച്ചിരുന്നു.

ടിയാന്‍ഹെ മൊഡ്യൂളില്‍നിന്ന് വേര്‍പെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്. മണിക്കൂറില്‍ 18,000 മൈല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന റോക്കറ്റ് പതിക്കുന്ന സമയവും സ്ഥലവും പൂര്‍ണ കൃത്യതയോടെ പ്രവചിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിരുന്നില്ല. നേരത്തെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക എന്നാണ് ചൈന പറഞ്ഞിരുന്നത്.

Next Story

RELATED STORIES

Share it