Big stories

വെള്ളക്കെട്ടിന് നടുവില്‍ കുടുങ്ങിയ ട്രെയിനിലെ മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തി

രണ്ട് സൈനിക ഹെലികോപ്റ്ററുകളും ആറ് ബോട്ടുകളും ചേര്‍ന്നാണ് ട്രെയിനുള്ളില്‍ കുടുങ്ങിയ 700 യാത്രക്കാരെയും 200 റെയില്‍വേ ജീവനക്കാരെയും രക്ഷപ്പെടുത്തിയത്. യാത്രക്കാരെ പ്രത്യേക ട്രെയിനില്‍ കോലാപൂരിലെത്തിക്കും. 900 യാത്രക്കാരെയും തിരികെയെത്തിക്കാന്‍ 19 കോച്ചുകളുമായുള്ള പ്രത്യേക ട്രെയിന്‍ കല്യാണില്‍നിന്നും പുറപ്പെടും.

വെള്ളക്കെട്ടിന് നടുവില്‍ കുടുങ്ങിയ ട്രെയിനിലെ മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തി
X

മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ ബഡ്‌ലാപൂരില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുങ്ങിയ മഹാലക്ഷ്മി എക്‌സ്പ്രസ് ട്രെയിനിലെ മുഴുവന്‍ യാത്രക്കാരെയും വിജയകരമായി രക്ഷപ്പെടുത്തി. രണ്ട് സൈനിക ഹെലികോപ്റ്ററുകളും ആറ് ബോട്ടുകളും ചേര്‍ന്നാണ് ട്രെയിനുള്ളില്‍ കുടുങ്ങിയ 700 യാത്രക്കാരെയും 200 റെയില്‍വേ ജീവനക്കാരെയും രക്ഷപ്പെടുത്തിയത്. യാത്രക്കാരെ പ്രത്യേക ട്രെയിനില്‍ കോലാപൂരിലെത്തിക്കും. 900 യാത്രക്കാരെയും തിരികെയെത്തിക്കാന്‍ 19 കോച്ചുകളുമായുള്ള പ്രത്യേക ട്രെയിന്‍ കല്യാണില്‍നിന്നും പുറപ്പെടും.


കോലാപൂരില്‍നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്‌സ്പ്രസാണ് ബഡ്‌ലാപൂരിനും വാങ്കണിക്കുമിടയില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുങ്ങിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ട്രെയിനില്‍ കുടുങ്ങിയതോടെ യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ച് സഹായം അഭ്യര്‍ഥിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. കഴിഞ്ഞ 15 മണിക്കൂറായി വെള്ളവും ഭക്ഷണവുമില്ലാതെ വെള്ളക്കെട്ടിനു നടുവിലായി ട്രെയനില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് യാത്രക്കാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ചുറ്റും അപകടകരമായ വിധത്തില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതിനാല്‍ യാത്രക്കാര്‍ ആരും ട്രെയിനില്‍നിന്ന് പുറത്തിറങ്ങരുതെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.


ശനിയാഴ്ച വൈകീട്ടോടെ ദേശീയ ദുരന്തനിവാരണസേന ഒമ്പത് ഗര്‍ഭിണികളായ സ്ത്രീകള്‍ ഉള്‍പ്പടെ എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തി. ഇക്കാര്യം റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍ ഓഫിസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗൈനക്കോളജിസ്റ്റ് ഉള്‍പ്പടെ 37 ഡോക്ടര്‍മാരുടെ സംഘമാണ് ബോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പമുണ്ടായിരുന്നത്.


വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതുകൊണ്ടാണ് ഇത്രയും യാത്രക്കാരെ രക്ഷപ്പെടുത്താനായതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു. ദൗത്യത്തില്‍ പങ്കാളികളായ ദേശീയ ദുരന്ത നിവാരണസേനയുടെയും സൈന്യത്തിന്റെയും അംഗങ്ങളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനന്ദിച്ചു.

Next Story

RELATED STORIES

Share it