Big stories

ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് സിപിഎം കേന്ദ്ര കമ്മിറ്റി അനുമതി

ബിനീഷ് കേസില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്വമില്ലെന്ന് യെച്ചൂരി

ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് സിപിഎം കേന്ദ്ര കമ്മിറ്റി അനുമതി
X

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ രൂപീകരണത്തിനു സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അനുമതി. വിഷയം ചര്‍ച്ച ചെയ്ത ശേഷം കേന്ദ്ര കമ്മിറ്റിയില്‍ വോട്ടിനിട്ടപ്പോള്‍ എട്ട് അംഗങ്ങള്‍ വിട്ടുനിന്നു. ആരും എതിര്‍ത്ത് വോട്ട് ചെയ്തില്ല. കേരളത്തിലെ അംഗങ്ങളും സഖ്യത്തെ അനുകൂലിച്ചു. മുന്‍കാലങ്ങളില്‍ കേരള ഘടകമാണ് കോണ്‍ഗ്രസ് സഖ്യത്തെ കുടൂതലായും എതിര്‍ത്തിരുന്നത്. ചില നേതാക്കള്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ എതിര്‍ത്തിരുന്നെങ്കിലും കോണ്‍ഗ്രസുമായി ചേര്‍ന്ന് മല്‍സരിക്കാനും സീറ്റ് ധാരണയുണ്ടാക്കാനും കേന്ദ്ര നേതൃത്വം അനുമതി നല്‍കുകയായിരുന്നു. മതനിരപേക്ഷ കക്ഷികളുമായി ധാരണയുണ്ടാക്കുമെന്നായിരുന്നു സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. ഇതോടെ പശ്ചിമബംഗാളിലും അസമിലും കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കുമെന്ന് ഉറപ്പായി.

അതിനിടെ, കേരളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നേരത്തേ നിലപാട് വ്യക്തമാക്കിയതാണെന്നും ഇഡി അറസ്റ്റ് ചെയ്ത പാര്‍ട്ടി അംഗം പോലുമല്ലാത്ത ബിനീഷ് കോടിയേരി കേസില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്വമില്ലെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കുതിരക്കച്ചവടം നടത്തിയും അന്വേഷണം ഏജന്‍സികളെ ദുരുപയോഗം ചെയ്തും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപി രാജ്യവ്യാപകമായി ശ്രമിക്കുന്നത്.

ബിനീഷ് കുറ്റം ചെയ്‌തെന്ന് അന്വേഷണത്തില്‍ തെളിയുകയാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതു തന്നെയാണ് പാര്‍ട്ടി നിലപാട്. കോടിയേരി പറഞ്ഞതുപോലെ, ജയ്ഷായുടെ കേസില്‍ അന്വേഷണം തുടരട്ടെയെന്ന് പറയാന്‍ അമിത് ഷായ്ക്ക് കഴിയുമോയെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Congress alliance in Bengal: CPM CC allowed




Next Story

RELATED STORIES

Share it