- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി, പിണറായിക്ക് പകരം ചീഫ് സെക്രട്ടറി
ഇത്തവണ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കായിരിക്കും സംസാരിക്കാന്‍ അവസരം ലഭിക്കുക.

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ച തുടങ്ങി. കേരള മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ പങ്കെടുക്കില്ല. പകരം ചീഫ് സെക്രട്ടറി ടോം ജോസ് പങ്കെടുക്കും. കഴിഞ്ഞ തവണ യോഗത്തില്‍ സംബന്ധിച്ച മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു.
ഇത്തവണ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കായിരിക്കും സംസാരിക്കാന്‍ അവസരം ലഭിക്കുക. നേരത്തേ നടന്ന ചര്‍ച്ചകളില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്ന ബിഹാര്‍, ഒഡിഷ, ഗുജറാത്ത്, ഹരിയാണ, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മിസോറം, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമായിരിക്കും അവസരം ലഭിക്കുക. ശേഷിക്കുന്ന സംസ്ഥാനങ്ങള്‍ അഭിപ്രായങ്ങള്‍ എഴുതി അറിയിക്കും.
കൊവിഡ് രോഗ വ്യാപനവും ലോക്ക്ഡൗണിനെത്തുടര്‍ന്നുള്ള സ്ഥിതിവിശേഷങ്ങളും ചര്‍ച്ചയാവും. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ എന്നീ ആറു സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു.ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം മൂന്നാംവട്ടമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്. നിലവില്‍ മേയ് മൂന്നുവരെയാണ് രാജ്യവ്യാപക അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഹരിയാണ, ഹിമാചല്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ അടച്ചിടല്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തെലങ്കാന നേരത്തേതന്നെ അടച്ചിടല്‍ മേയ് ഏഴുവരെ നീട്ടിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച ഇളവുകളും അവര്‍ നടപ്പാക്കിയിട്ടില്ല. തീവ്രവ്യാപനമേഖലകളില്‍ മേയ് 18 വരെ അടച്ചിടല്‍ നീട്ടണമെന്നാണ് മഹാരാഷ്ട്രയുടെ നിലപാട്. രോഗവ്യാപന മേഖലകളില്‍ അടച്ചിടല്‍ നിലനിര്‍ത്തണമെന്നും രോഗബാധയില്ലാത്ത മേഖലകളില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമെന്നാണ് റിപോര്‍ട്ടുകള്‍.
RELATED STORIES
അപ്രഖ്യാപിത അടിയന്തരാവസ്ഥ : രാഷ്ട്രിയ പാർട്ടികൾ മൗനം വെടിയണം - എൻ കെ...
22 March 2025 4:52 PM GMTബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം; മുഴുവന്‍ സമയവും അടച്ചിടാന്‍...
22 March 2025 4:51 PM GMTഔറംഗസീബിന്റെ ഖബര്‍ സന്ദര്‍ശിച്ച് എന്‍ഐഎ സംഘം
22 March 2025 4:30 PM GMTഐപിഎല്‍; രഹാനെയും നരേയ്നും മിന്നിച്ചു; ആദ്യ അങ്കത്തില്‍ കെകെആറിനെതിരേ ...
22 March 2025 4:09 PM GMTഡല്‍ഹി ഹൈക്കോടതി ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച്...
22 March 2025 4:05 PM GMTതൃശൂരില്‍ പതമഴ പെയ്തു
22 March 2025 3:50 PM GMT