Sub Lead

ഔറംഗസീബിന്റെ ഖബര്‍ സന്ദര്‍ശിച്ച് എന്‍ഐഎ സംഘം

ഔറംഗസീബിന്റെ ഖബര്‍ സന്ദര്‍ശിച്ച് എന്‍ഐഎ സംഘം
X

മുംബൈ: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ ഖബര്‍ പൊളിക്കണമെന്ന ആവശ്യം ഹിന്ദുത്വര്‍ ശക്തമാക്കിയതിന് പിന്നാലെ ഖബര്‍ സന്ദര്‍ശിച്ച് ദേശീയ അന്വേഷണ ഏജന്‍സി സംഘം. പ്രദേശത്തെ സംശയാസ്പദമായ നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് എന്‍ഐഎ സംഘം എത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഖബര്‍ സ്ഥിതി ചെയ്യുന്ന ഔറംഗാബാദ് ജില്ലയ്ക്ക് (ഛത്രപതി സംഭാജി നഗര്‍ ജില്ല) ജില്ലയ്ക്ക് സമീപത്തെ പര്‍ബാനി, ജല്‍ന, നന്ദേഡ്, ബുല്‍ധാന എന്നിവിടങ്ങളിലും എന്‍ഐഎ സംഘം നിരീക്ഷണം നടത്തുന്നുണ്ട്. കൂടാതെ സംസ്ഥാന പോലിസിന് കീഴിലെ ഭീകരവിരുദ്ധസേനയുടെ സഹായവും തേടിയിട്ടുണ്ട്. അതേസമയം, ഖബറിടത്തിന് സമീപം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രണ്ടു തകരഷീറ്റുകള്‍ സ്ഥാപിച്ചു. മതിലില്‍ ബാര്‍ബ്ഡ് വയറുകളും സ്ഥാപിച്ചു. ജില്ലാ കലക്ടര്‍ ദിലീപ് സ്വാമിയും എസ്പി വിനയകുമാര്‍ റാത്തോഡും ഖബര്‍ സന്ദര്‍ശിച്ച ശേഷമാണ് നടപടിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.


Next Story

RELATED STORIES

Share it