Latest News

അപ്രഖ്യാപിത അടിയന്തരാവസ്ഥ : രാഷ്ട്രിയ പാർട്ടികൾ മൗനം വെടിയണം - എൻ കെ റഷീദ് ഉമരി

അപ്രഖ്യാപിത അടിയന്തരാവസ്ഥ : രാഷ്ട്രിയ പാർട്ടികൾ മൗനം വെടിയണം - എൻ കെ റഷീദ് ഉമരി
X

മാനന്തവാടി:- ബി ജെ പി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കെതിരെ രാഷ്ട്രീയ പാർട്ടികൾ മൗനം വെടിയണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി. പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിശബ്ദമാക്കുകയാണെന്നും അതിന്റെ ഒടുവിലത്തെ ഇരയാണ് എസ്.ഡി.പി.ഐ ദേശീയ അദ്ധ്യക്ഷൻ എം.കെ ഫൈസിയെന്നും അദ്ദേഹം പറഞ്ഞു. എം.കെ ഫൈസിയെ നിരുപധികം വിട്ടയക്കുക എന്ന മുദ്രാവാക്യം ഉയർത്തി എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി മാനന്തവാടിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമവും ഇഫ്താർ മീറ്റും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഴ്ചപ്പാടുകളിലെ ഭിന്നത ഐക്യബോധത്തിന് തടസ്സമാവരുതെന്നും ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ യോജിച്ച നീക്കത്തിന് മതേതര രാഷ്ട്രീയ പാർട്ടികളും കൂട്ടായ്മകളും തയ്യാറാവണമെന്നും റഷീദ് ഉമരി പറഞ്ഞു.ജില്ല പ്രസിഡന്റ്‌ എ യുസുഫ് അധ്യക്ഷത വഹിച്ചു. സ്വപ്ന ആൻ്റണി (എ.കെ.ഡബ്ല്യു.എ സംസ്ഥാന പ്രസിഡൻ്റ്), ഉസ്മാൻ മൗലവി (സ്റ്റേറ്റ് വൈ: പ്രസിഡൻ്റ് സംസ്ഥാന ജംഇയ്യത്തുൽ ഉലമ), സൈദ് പാണ്ടിക്കടവ് (ജില്ലാ വൈ:പ്രസിഡൻ്റ് വെൽഫെയർ പാർട്ടി), വി.കെ മുഹമ്മദലി (എസ്.ഡി.റ്റി.യു ജില്ലാ പ്രസിഡൻ്റ്), ഫറാഷ് കുഴിനിലം (ഫ്രറ്റേണിറ്റി മൂവ്മെൻ്റ്), ടി.നാസർ (എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം) തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്.മുനീർ സ്വാഗതവും ജില്ലാ ട്രഷറർ കെ.പി സുബൈർ നന്ദിയും പറഞ്ഞു.ഇഫ്താർ മീറ്റിൽ വിവിധ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും പങ്കെടുത്തു.

Next Story

RELATED STORIES

Share it