- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു; മരണം 3.66 ലക്ഷം
ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ കൊവിഡ് രോഗം ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. കണക്കുകള്‍ അനുസരിച്ച് നിലവില്‍ 60.26 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചതായി ഇതുവരെ കണ്ടെത്തിയത്. ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 ലക്ഷം ആളുകള്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. 3.66 ലക്ഷം പേര് മരണപ്പെട്ടു. 3,028,054 പേര്‍ക്ക് രോഗം ഭേദമായി.
ഇന്നലെ മാത്രം ആയിരത്തിലേറെ പേരാണ് അമേരിക്കയിലും ബ്രിട്ടനിലും മരിച്ചത്. 17 ലക്ഷത്തിലേറെ പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 1,201 പേരാണ് മരിച്ചത്. ആകെ മരണം 1.04 ലക്ഷമായി. ഇന്നലെ മാത്രം 24,599 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതര്‍ 17.93 ലക്ഷമായി. കൊവിഡിന്റെ പുതിയ പ്രഭവകേന്ദ്രമായ ബ്രസീലില്‍ ഇന്നലെ 1,180 പേര് മരിച്ചു. ഇതോടെ ആകെ മരണം 27,944. ബ്രസീലില്‍ 4.68 ലക്ഷം പേരിലാണ് രോഗം കണ്ടെത്തിയത്.
സൗദി അറേബ്യയില്‍ 17 പേര് കൂടി മരിച്ചതോടെ ആകെ മരണം 458 ആയി ഉയര്‍ന്നു. 81,766 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തിയത്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുളള രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. ഇന്ത്യയില്‍ 1.73 ലക്ഷവും തുര്‍ക്കിയില്‍ 1.62 ലക്ഷവും ഇറാനില്‍ 1.46 ലക്ഷവുമാണ് രോഗബാധിതര്‍. ഏഷ്യയില്‍ രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണെങ്കിലും മരണനിരക്ക് ഇറാനില്‍ കൂടുതലാണ്-7,677.
വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം:
അമേരിക്ക-17,93,530
ബ്രസീല്‍-4,68,338
റഷ്യ-3,87,623
സ്പെയിന്-2,85,644
ബ്രിട്ടന്-2,71,222
ഇറ്റലി 2,32,248
ഫ്രാന്‍സ്-186,835
ജര്‍മനി-1,83,019
ഇന്ത്യ-1,73,491
തുര്‍ക്കി-1,62,120
പെറു-1,48,285
ഇറാന്-1,46,668
ചിലി-90,638
കാനഡ-89,418
ചൈന-82,995.
കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം:
അമേരിക്ക-1,04,542
ബ്രസീല്‍-27,944
റഷ്യ-4,374
സ്പെയിന്-27,121
ബ്രിട്ടന്-38,161
ഇറ്റലി-33,229
ഫ്രാന്‍സ്-28,714
ജര്‍മനി-8,594
ഇന്ത്യ-4,980
തുര്‍ക്കി-4,489
പെറു-4,230
ഇറാന്-7,677
ചിലി-944
കാനഡ-6,979
ചൈന-4,634
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT