- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കൊവിഡ്; 209 മരണം, ടെസ്റ്റ് പോസിറ്റീവിറ്റി 14.89 ശതമാനം
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍കോട് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.89 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,04,04,806 സാംപിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9,719 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1007 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2291, മലപ്പുറം 1904, പാലക്കാട് 1199, കൊല്ലം 1777, എറണാകുളം 1736, തൃശൂര്‍ 1572, കോഴിക്കോട് 1487, ആലപ്പുഴ 1200, കോട്ടയം 795, കണ്ണൂര്‍ 611, കാസര്‍ഗോഡ് 509, പത്തനംതിട്ട 459, ഇടുക്കി 379, വയനാട് 221 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 69 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, എറണാകുളം 10, കണ്ണൂര്‍ 9, തൃശൂര്‍, കാസര്‍കോട് 8 വീതം, വയനാട് 7, പാലക്കാട് 6, കൊല്ലം 4, പത്തനംതിട്ട 2, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,003 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2236, കൊല്ലം 1029, പത്തനംതിട്ട 1294, ആലപ്പുഴ 949, കോട്ടയം 802, ഇടുക്കി 489, എറണാകുളം 1778, തൃശൂര്‍ 1537, പാലക്കാട് 5108, മലപ്പുറം 4951, കോഴിക്കോട് 1848, വയനാട് 405, കണ്ണൂര്‍ 898, കാസര്‍ഗോഡ് 679 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,67,638 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികില്‍സയിലുള്ളത്. 24,40,642 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,69,815 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,34,890 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 34,925 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2649 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട്‌സ്‌പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 870 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.
RELATED STORIES
ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഡംബല്‍ കൊണ്ട് തലക്കടിച്ച് കൊന്നു; റിയല്‍ ...
25 Nov 2024 11:19 AM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; മെറ്റയില്‍ നിന്ന് റിപോര്‍ട്ട്...
25 Nov 2024 10:48 AM GMTപെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് 295 റണ്‍സ് ജയം; ഓസിസ് താരങ്ങളെ...
25 Nov 2024 10:44 AM GMTസംഭാല്‍ ഷാഹി ജുമാ മസ്ജിദ് സംഘര്‍ഷം; മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ...
25 Nov 2024 10:38 AM GMTവളപട്ടണം കവര്‍ച്ച; പോലിസ് നായ മണം പിടിച്ചെത്തിയത് റെയില്‍വേ...
25 Nov 2024 10:12 AM GMTസംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന്റെ വില 800 രൂപ കുറഞ്ഞ് 57,600...
25 Nov 2024 9:01 AM GMT